3 വനിതാ കര്‍ഷകര്‍ ട്രക് ഇടിച്ച് മരിച്ചു; ദാരുണസംഭവം കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങവെ

ന്യൂഡെല്‍ഹി: (www.kvartha.com 28.10.2021) ഹരിയാനയിലെ ബഹദൂര്‍ഘട്ടില്‍ മൂന്ന് കര്‍ഷകര്‍ ട്രക് ഇടിച്ച് മരിച്ചു. തിക്രിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം. മരിച്ച മൂന്ന് സ്ത്രീകളും പഞ്ചാബ് സ്വദേശികളാണ്. അമിതവേഗത്തിലെത്തിയെ ട്രക് ഡിവൈഡറിലേക്ക് പാഞ്ഞുകയറി സ്ത്രീകളെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. അപകട സമയത്ത് സ്ത്രീകള്‍ ഡിവൈഡറില്‍ ഇരിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്.  

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. രണ്ട് സ്ത്രീകള്‍ സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ 11 മാസമായി തുടരുന്ന കര്‍ഷകരുടെ സമരം നടക്കുന്ന ഡെല്‍ഹി ബോര്‍ഡറിന് സമീപത്തുവച്ചാണ് അപകടമുണ്ടായിരിക്കുന്നത്. നേരത്തേയും സമാന സംഭവങ്ങള്‍ കര്‍ഷകസമരത്തിനിടെ ഉണ്ടായിരുന്നു. 

New Delhi, News, National, Farmers, Strike, Accident, Death, Hospital, Truck, Three women farmers run over by speeding truck near protest site in Haryana

Keywords: New Delhi, News, National, Farmers, Strike, Accident, Death, Hospital, Truck, Three women farmers run over by speeding truck near protest site in Haryana


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?