ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി 3 വര്‍ഷം കൂടി നീട്ടി കേന്ദ്രസര്‍കാര്‍
ന്യൂഡെല്‍ഹി: (www.kvartha.com 29.10.2021) ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി മൂന്ന് വര്‍ഷം കൂടി നീട്ടി കേന്ദ്രസര്‍കാര്‍. 2021 ഡിസംബര്‍ 10 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് കൂടിയാണ് ആര്‍ബിഐ ഗവര്‍ണറുടെ കാലാവധി നീട്ടി നല്‍കിയത്. കേന്ദ്രമന്ത്രിസഭയിലെ അപോയിന്‍മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം.
2018 ഡിസംബര്‍ 11നാണ് ഉര്‍ജിത് പട്ടേല്‍ രാജിവച്ചതിനെ തുടര്‍ന്ന് ശക്തികാന്ത ദാസിനെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചത്. നേരത്തെ ധനകാര്യമന്ത്രാലയത്തില്‍ ഡിപാര്‍ട്‌മെന്റ് ഓഫ് ഇകണോമിക് അഫേയ്‌ഴ്‌സ് സെക്രടറിയായിരുന്നു ശക്തികാന്ത ദാസ്. വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
Keywords: New Delhi, News, National, RBI, Governor, Shaktikanta Das, Central Government, Shaktikanta Das reappointed RBI chief for three-year term
Powered by Info News For You

Comments
Post a Comment