'പാകിസ്ഥാന്റെ വിജയമാഘോഷിച്ച് വാട്സ് ആപില്‍ ഇന്‍ഡ്യാ വിരുദ്ധ സന്ദേശം പങ്കുവച്ചു'; യുപിയില്‍ 3 കശ്മീരീ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍


ലക്‌നൗ: (www.kvartha.com 28.10.2021) ഉത്തര്‍പ്രദേശിലെ ആഗ്ര രാജാ ബല്‍വന്ത് സിംഗ് എന്‍ജനീയറിംഗ് കോളജില്‍ പഠിക്കുന്ന മൂന്ന് കശ്മീരീ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ടി-20 ക്രികെറ്റില്‍ പാകിസ്ഥാന്റെ വിജയമാഘോഷിച്ച് വാട്സ് ആപില്‍ ഇന്‍ഡ്യാ വിരുദ്ധ സന്ദേശം പങ്കുവച്ചതിനാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ അര്‍ശീദ് യൂസഫ്, ഇനായത് അല്‍ത്താഫ്, ശൗഖത്ത് ഗനായി എന്നിവരെ കോടതിയില്‍ ഹാജരാക്കും.

അതേസമയം ഞായറാഴ്ച നടന്ന ടി20 ലോകകപിലെ ഇന്‍ഡ്യ- പാകിസ്ഥാന്‍ മത്സരത്തിന് ശേഷം പാക് വിജയം ആഘോഷിച്ച കശ്മീരിലെ മെഡികല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യു എ പി എ ചുമത്തി കേസ് എടുത്തിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ തെളിവായി എടുത്താണ് ജമ്മു കശ്മീര്‍ പൊലീസ് രണ്ട് കേസുകള്‍ രെജിസ്റ്റര്‍ ചെയ്തത്. തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ അടക്കം ചുമത്തിയാണ് കരണ്‍ നഗര്‍, സൗര എന്നീ രണ്ട് സ്റ്റേഷനുകളില്‍ കേസുകള്‍ രെജിസ്റ്റര്‍ ചെയ്തത് എന്നാണ് വിവരം. തിങ്കളാഴ്ചയാണ് കേസ് എടുത്തിരിക്കുന്നത്. 

News, National, India, Lucknow, Uttar Pradesh, Kashmir, Students, Case, Arrested, Police, Crime, 3 Kashmir Students in Agra Arrested for Posts 'In Favor of Pak' Post T20 Match


നേരത്തെ ശ്രീനഗര്‍ മെഡികല്‍ കോളജിലെയും, ഷേറേ കശ്മീര്‍ ഇന്‍സ്റ്റ്യൂട് ഓഫ് മെഡികല്‍ സയന്‍സിലെയും ലേഡീസ് ഹോസ്റ്റെലിലെ വിദ്യാര്‍ഥിനികള്‍ പാകിസ്ഥാന്‍ വിജയം ആഘോഷിക്കുന്നതിന്റെയും, പാക് അനുകൂല മുദ്രവാക്യം വിളിക്കുന്നതിന്റെയും വീഡിയോകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ്.

അതേസമയം, വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ ചുമത്തി കേസ് എടുക്കുന്നത് ശരിയല്ലെന്നും, തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അവരെ തിരുത്തണമെന്നും കശ്മീര്‍ പീപിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജാദ് ലോണ്‍ ട്വീറ്റ് ചെയ്തു. 

Keywords: News, National, India, Lucknow, Uttar Pradesh, Kashmir, Students, Case, Arrested, Police, Crime, 3 Kashmir Students in Agra Arrested for Posts 'In Favor of Pak' Post T20 Match

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?