ആശുപത്രിയില്‍ നഴ്സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിച്ചെന്ന കേസ്; 3 യുവാക്കള്‍ അറസ്റ്റില്‍
തൊടുപുഴ: (www.kvartha.com 23.10.2021) നഴ്സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിച്ചെന്ന കേസില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്ക് പിന്നാലെ ഒളിവിലായിരുന്ന ജോബിന്‍(21), അഖില്‍(21), വിനില്‍കുമാര്‍(22) എന്നിവരെയാണ് തൊടുപുഴ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അല്‍ അസ്ഹര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പനി ബാധിച്ച സുഹൃത്തിനെയും കൂട്ടിയാണ് മൂവരും ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍ നിന്ന് കോവിഡ് പരിശോധനയ്ക്ക് നിര്‍ദേശിച്ചെന്നും എന്നാല്‍ കോവിഡ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടത് ഇവര്‍ക്ക് ഇഷ്ടമായില്ലെന്നും പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് സുഹൃത്തിനെ ഇവര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരിച്ച് അല്‍ അസ്ഹര്‍ ആശുപത്രിയിലെത്തിയ മൂവര്‍ സംഘം കമ്പി വടി ഉപയോഗിച്ച് നഴ്സുമാരെയും സെക്യൂരിറ്റി ജീവനക്കാരെയും മര്‍ദ്ദിച്ചെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. രണ്ട് നഴ്സുമാര്‍ക്കും മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റെന്നും ആശുപത്രിയിലും ഇവര്‍ നാശനഷ്ടമുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.
സംഭവ ശേഷം ഇവര്‍ ഒളിവില്‍ പോയ പ്രതികളെ ഡി വൈ എസ് പി കെ സദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുള്ളരിങ്ങാട് നിന്നാണ് പിടികൂടിയത്. എസ് ഐ ശാഹുല്‍ ഹമീദ്, എ എസ് ഐ ശംസുദ്ദീന്‍, സി പി ഒ ഗണേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Powered by Info News For You

Comments
Post a Comment