ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ ഓറന്‍ജ് അലേര്‍ട്
തിരുവനന്തപുരം: (www.kvartha.com 21.10.2021) സംസ്ഥാനത്ത് വ്യാഴാഴ്ച ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വ്യാഴാഴ്ച ഓറന്‍ജ് അലേര്‍ടാണ്. ഞായറാഴ്ച വരെ മഴ തുടര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്.
അതേസമയം ഇടുക്കി കല്ലാര്‍ ഡാം തുറന്നു. പുലര്‍ചെ 2.30 മുതല്‍ ഡാമിന്റെ രണ്ട് ഷടെറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. പാലക്കാട് ജില്ലയില്‍ രാത്രിയിലും മഴ തുടര്‍ന്നു. രണ്ടിടത്ത് ഉരുള്‍ പൊട്ടി. ആളപായമില്ല. 50 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പിച്ചു.
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച രാത്രിയില്‍ കാര്യമായ മഴ ഉണ്ടായില്ല. പുലര്‍ചെ കാലാവസ്ഥ ശാന്തമാണ്. വയനാട്ടില്‍ കനത്ത മഴയ്ക്ക് ശമനം. ജില്ലയില്‍ എവിടെയും ഇപ്പോള്‍ മഴയില്ല. കോഴിക്കോട് നഗര മേഖലകളില്‍ ബുധനാഴ്ച മുതല്‍ മഴയില്ല. എന്നാല്‍ മലയോര മേഖലകളില്‍ നല്ല മഴ തുടരുന്നു. കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ അടക്കം പുലര്‍ചെ വരെ ശക്തമായ മഴ ഉണ്ടായിരുന്നു. മഴ ഇപ്പോള്‍ മിക്കയിടത്തും കുറഞ്ഞിട്ടുണ്ട്.
Keywords: Thiruvananthapuram, News, Kerala, Rain, Thunder, Alert, Chance of heavy rain with thunder; Orange alert in 3 districts
Powered by Info News For You

Comments
Post a Comment