അട്ടപ്പാടിയില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; 3 ദിവസത്തിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

പാലക്കാട്: (www.kvartha.com 19.10.2021) അട്ടപ്പാടിയില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. വീട്ടിക്കുണ്ടില്‍ റോഡരികിലെ ചതുപ്പില്‍ നിന്നുമാണ് 40 വയസോളം പ്രായം തോന്നുന്ന മൃതദേഹം കണ്ടെത്തിയത്. ഈ മേഖലയില്‍ ആടുമേയ്ക്കാന്‍ പോയവര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് മൂന്നു ദിവസത്തിലേറെ പഴക്കം തോന്നുന്നതായി പൊലീസ് പറഞ്ഞു. ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. കാലിലും, വയറിന്റെ ഭാഗത്തുമാണ് പരിക്കുള്ളത്. 

Palakkad, News, Kerala, Dead Body, Body Found, Police, Death, Elephant, Elephant attack, Unidentified dead body found in Attappadi

മൃതദേഹം കിടന്ന പരിസരത്തും കാട്ടാന വന്നതിന്റെ ലക്ഷണങ്ങളുണ്ട്. ആനയുടെ കാല്‍പ്പാടുകളും ആന പിണ്ഡവും ഇതിന് സമീപത്തുണ്ട്. ചെരിപ്പുകള്‍ കാലില്‍ നിന്നും തെറിച്ച നിലയിലാണ് കിടന്നിരുന്നത്. ഇത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചതാകുമെന്ന് പൊലീസ് കരുതുന്നു.

Keywords: Palakkad, News, Kerala, Dead Body, Body Found, Police, Death, Elephant, Elephant attack, Unidentified dead body found in Attappadi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?