കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ ദമ്പതികളടക്കം 3 പേര്‍ പിടിയില്‍; ഒരാള്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ്
കോഴിക്കോട്: (www.kvartha.com 14.10.2021) കഞ്ചാവുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയിലായതായി പൊലീസ്. കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് നല്ലളം സ്വദേശികളായ പി എം ശംജാദ് (25) ഭാര്യ അനീഷ (23), പുല്ലാനിപറമ്പ് സ്വദേശിയായ ബി എം അഹ് മദ് നിഹാല്‍ (26) എന്നിവരെ മെഡികല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
കഞ്ചാവ് കടത്തുന്നതായി കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് പിന്തുടരുന്നതിനിടെ കോഴിക്കോട് മെഡികല്‍ കോളജ് പരിസരത്തുവച്ച് വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. കെ എല്‍ 08 എ ടി 1234 നമ്പര്‍ കാറിലാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണെന്നതടക്കമുള്ള വിവരങ്ങള്‍ ഉടനെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.
ലഹരി വേട്ട കോഴിക്കോട് പതിവാകുകയാണ്. മിക്ക കേസുകളിലും യുവാക്കളാണ് പ്രതികള്‍. പൊലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതി സ്ത്രീകളെയും കഞ്ചാവ് കടത്ത് സംഘങ്ങളില്‍ പ്രതികള്‍ ഉപയോഗിക്കുന്നുവെന്നും പൊലീസ് പറയുന്നു.
Powered by Info News For You

Comments
Post a Comment