മംഗളുറു വിമാനത്തവാളത്തിന് നിലവിലുള്ള ആസ്തി പ്രകാരം നൽകേണ്ടത് 363 കോടി; 'അദാനി സ്വന്തമാക്കിയത് വെറും 74.5 കോടി രൂപയ്ക്ക്'

മംഗളുറു: (www.kasargodvartha.com 09.10.2021) സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ് ലേലത്തിൽ പിടിച്ച മംഗളുറു, ലക്നൗ, അഹ് മദാബാദ് വിമാനത്താവളങ്ങൾക്ക് നൽകിയത് യഥാർഥ ആസ്തി തുകയേക്കാൾ വളരേ കുറവാണെന്ന് ആരോപണം. എയർപോർട് അതോറിറ്റി ഓഫ് ഇൻഡ്യ നിശ്ചയിച്ച പ്രകാരം ഈ മൂന്ന് വിമാനത്താവളങ്ങൾക്ക് 1330 കോടി രൂപ നൽകേണ്ടതുള്ളപ്പോൾ 499.84 കോടി രൂപ മാത്രമാണ് അദാനി ഗ്രൂപിന് അടക്കേണ്ടി വന്നതെന്ന് എയർപോർട് അതോറിറ്റി എംപ്ലോയീസ് യൂനിയൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആരോപിച്ചു.
       
News, Mangalore, Airport, Prime Minister, Thiruvananthapuram, Cash, Employees, Worker, Adani paid Rs 74.5 cr for Mangaluru airport, assets valued at Rs 363 cr

അദാനി ഗ്രൂപ് 2019 ൽ അഹ് മദാബാദ്, ലക്നൗ, ജയ്പൂർ, മംഗളുറു, ഗുവാഹത്തി, തിരുവനന്തപുരം എന്നീ ആറ് വിമാനത്തവാളങ്ങൾ ലേലത്തിൽ സ്വന്തമാക്കിയിരുന്നു. പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികൾ പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സർകാർ സമിതിയായ പി പി പി എ സിയുടെ അനുമതി നേടിയാണ് 1,330 കോടിയുടെ മൂല്യം വിമാനത്താവളങ്ങൾക്ക് നിശ്ചയിച്ചത്.


മംഗളുറു വിമാനത്താവളത്തിന് 363 കോടി രൂപയും ലക്നൗവിന് 583 കോടി രൂപയും അഹ് മദാബാദിന് 384 കോടി രൂപയുമാണ് ആസ്തി നിശ്ചയിച്ചിരുന്നത്. എന്നാൽ മംഗ്ളൂറിന് 74.5 കോടി രൂപയും (288.5 കോടി രൂപയുടെ കുറവ്), ലക്നൗവിന് 147.93 കോടി രൂപയും (435.07 കോടി രൂപ കുറവ്), അഹ് മദാബാദിന് 277.41 കോടി രൂപയും (106.59 കോടി രൂപ കുറവ്) മാത്രമാണ് അദാനി ഗ്രൂപ് നൽകിയതെന്ന് കത്തിൽ പറയുന്നു. അദാനിക്ക് അനാവശ്യ ആനുകൂല്യം നൽകിയിട്ടുണ്ടെന്ന് യൂനിയൻ പറഞ്ഞു.

Keyword: News, Mangalore, Airport, Prime Minister, Thiruvananthapuram, Cash, Employees, Worker, Adani paid Rs 74.5 cr for Mangaluru airport, assets valued at Rs 363 cr.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?