ഫെയ്‌സ്ബുകിലൂടെ പരിചയപ്പെട്ട് തൃശൂര്‍ സ്വദേശിനിയില്‍ നിന്ന് 35 ലക്ഷം രൂപ തട്ടിയതായി പരാതി; ദമ്പതികള്‍ അറസ്റ്റില്‍
തൃശ്ശൂര്‍: (www.kvartha.com 21.10.2021) ഫെയ്‌സ്ബുകിലൂടെ പരിചയപ്പെട്ട് തൃശൂര്‍ സ്വദേശിനിയില്‍ നിന്ന് 35 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഫെയ്‌സ്ബുകിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് പണം തട്ടുന്ന മണിപ്പൂര്‍ സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്. ബെംഗ്‌ളൂറില്‍ നിന്നാണ് വന്‍ തട്ടിപ്പുസംഘത്തിലെ പ്രധാനികളായ പ്രതികള്‍ തൃശ്ശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്. ബെംഗ്‌ളൂറും ഡെല്‍ഹിയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ തട്ടിപ്പ് സംഘത്തിലെ പ്രമുഖരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
വിദേശത്തുള്ള ഡോക്ടര്‍ ആണെന്ന് പറഞ്ഞ് സ്ത്രീകളെ ഫെയ്‌സ്ബുകിലൂടെ പരിചയപ്പെട്ട ശേഷമായിരുന്നു തട്ടിപ്പ്. സ്ത്രീകളെ പരിചയപ്പെട്ട ശേഷം വിദേശത്തുനിന്നും വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ട് എന്ന് പറഞ്ഞ് വിശ്വാസത്തിലെടുക്കും. അതിന് ശേഷം ഇന്ത്യയിലെ പാഴ്‌സല്‍ കമ്പിനിയില്‍ നിന്നാണെന്ന് പറഞ്ഞ് സ്ത്രീകളെ വിളിക്കും.
പാഴ്‌സലിനകത്ത് വിദേശ കറന്‍സിയും, സ്വര്‍ണവും ആണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. ഇതിന് നികുതി, ഇന്‍ഷ്വറന്‍സ്, ഇന്‍ഡ്യന്‍ രൂപയിലേക്ക് വിദേശ കറന്‍സി മാറ്റുന്നിനുള്ള പ്രോസസിങ് ഫീസ് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് വന്‍ തുകകള്‍ വിവിധ അകൗണ്ടുകളിലേക്ക് അയപ്പിക്കും. പണം കൈപറ്റിയ ശേഷം വിദേശത്തുനിന്നും പാഴ്‌സല്‍ വഴി ഇന്ത്യയിലേക്ക് പണം അയക്കുന്നത് നിയമവിരുദ്ധം ആണെന്നും, സംഭവം റിസര്‍വ് ബാങ്കിനേയും, പൊലീസിനേയും അറിയിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തും. ഇതേ രീതിയില്‍ തൃശൂര്‍ സ്വദേശിനിയില്‍ നിന്ന് ഇവര്‍ 35 ലക്ഷം രൂപയാണ് തട്ടിയതെന്നും പൊലീസ് പറഞ്ഞു.
തട്ടിപ്പ് മനസിലാക്കിയതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഘത്തിലെ പ്രധാനിയായ സെര്‍റ്റോ രുഗ്‌നേഹി കോം എന്ന സ്ത്രീയാണ് തട്ടിപ്പിനിരയായ സ്ത്രീകളെ പാഴ്‌സല്‍ കമ്പിനിയില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണിള്‍ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നത്. വിവിധ ബാങ്ക് അകൗണ്ടുകളിലേക്കാണ് ഇവര്‍ പണം അയപ്പിച്ചിരുന്നത്.
ഇവരുടെ ഭര്‍ത്താവായ സെര്‍റ്റോ ഹരിംഗ്‌നേതാങ് കോം എന്നയാളാണ് തട്ടിപ്പിനാവശ്യമുള്ള ബാങ്ക് അകൗണ്ടുകളും സിം കാര്‍ഡുകളും സംഘടിപ്പിച്ചിരുന്നത്. പ്രതികള്‍ രണ്ട് മാസം കൂടുമ്പോള്‍ താമസസ്ഥലം മാറുകയാണ് ചെയ്തിരുന്നത്. പ്രതികളില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകളും, എടിഎം കാര്‍ഡുകളും സിം കാര്‍ഡുകളും ചെക് ബുക്കുകളും, മറ്റും കണ്ടെടുത്തിയതായി പൊലീസ് വ്യക്താക്കി.
Keywords: Thrissur, News, Kerala, Cheating, Fraud, Couples, Crime, Police, Complaint, Woman, Couples arrested for cheating woman through facebook
Powered by Info News For You

Comments
Post a Comment