ജോലി കഴിഞ്ഞ് ഒറ്റയ്ക്ക് സ്‌കൂടെറില്‍ യാത്ര ചെയ്ത യുവതിയെ ബൈകില്‍ പിന്തുടര്‍ന്ന് ലൈംഗികോദ്ദേശ്യത്തോടെ ആക്രമിച്ചതായി പരാതി; 32 കാരന്‍ അറസ്റ്റില്‍


വഴിക്കടവ്: (www.kvartha.com 25.10.2021) സ്‌കൂടെറില്‍ യാത്ര ചെയ്യുന്ന യുവതികളെ ബൈകില്‍ പിന്തുടര്‍ന്ന് ദേഹോപദ്രവം ഏല്‍പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ശ്രീജിത്ത് എന്ന മണിക്കുട്ടന്‍(32)ആണ് വഴിക്കടവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അബ്ദുള്‍ ബശീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ സെപ്റ്റംബര്‍ 13ന് വൈകിട്ട് 7.30ഓടെയാണ് സംഭവം. ഡ്യൂടി കഴിഞ്ഞ് എടക്കരയില്‍നിന്ന് സ്‌കൂടെറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകയെ ബൈകില്‍ പിന്തുടര്‍ന്ന പ്രതി, മുരിങ്ങമുണ്ട എന്ന സ്ഥലത്തെത്തിയപ്പോള്‍ സ്‌കൂടെറിന് കുറുകെ ബൈക് വച്ചതിനുശേഷം യുവതിയെ കയറി പിടിക്കുകയായിരുന്നുവെന്നാണ് പരാതി. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ സ്‌കൂടെറടക്കം യുവതി മറിഞ്ഞു വീണ് പരിക്കേറ്റിരുന്നു. സംഭവത്തിനിടെ യുവതി ഉച്ചത്തില്‍ ബഹളം വച്ചപ്പോള്‍ പ്രതി ബൈകില്‍ രക്ഷപ്പെട്ടുവെന്ന് പരാതിയില്‍ പറയുന്നു.

News, Kerala, State, Molestation attempt, Crime, Youth, Arrested, Police, Case, Complaint, Youth arrested for assaulting ladies on two wheelers


പരാതിയ്ക്ക് പിന്നാലെ പ്രത്യേക അന്വേഷണ സംഘം പ്രദേശത്തെ സി സി ടി വികള്‍ കേന്ദ്രീകരിച്ചും, പരിസരവാസികള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലും നടത്തിയ നിരീക്ഷണത്തിലാണ് പ്രതിയെ കുറിച്ചും ഉപയോഗിച്ച ബൈകിനെക്കുറിച്ചും സൂചന ലഭിച്ചത്.

ഇതിനിടെ പൊലീസ് അന്വേഷിക്കുന്നുണ്ട് എന്ന സൂചന ലഭിച്ചതോടെ പ്രതി ഒളിവിലായിരുന്നു. ഞായറാഴ്ച രാവിലെ കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലിസ്ഥലത്തുവച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇതോടെ കഴിഞ്ഞ മാര്‍ചില്‍ ചുങ്കത്തറ പുലിമുണ്ടയില്‍ സമാനരീതിയില്‍ രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച കേസിലും ഇയാളാണ് പ്രതിയെന്ന് തെളിയുകയായിരുന്നു.

എസ് ഐമാരായ എം അസ്സൈനാര്‍, തോമസ് കുട്ടി ജോസഫ്, സി പി ഒമാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി നിബിന്‍ദാസ്, ജിയോ ജേക്കബ്, പ്രശാന്ത് കുമാര്‍, അനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Keywords: News, Kerala, State, Molestation attempt, Crime, Youth, Arrested, Police, Case, Complaint, Youth arrested for assaulting ladies on two wheelers

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?