കോവിഡ് മഹാമാരി കാലത്ത് എടുത്ത വിമാന ടികെറ്റുകളുടെ കാലാവധി ഡിസംബർ 31 ന് അവസാനിക്കുമെന്ന് അധികൃതർ
ഖാസിം ഉടുമ്പുന്തല
അബുദബി: (www.kvartha.com 30.10.2021) കോവിഡ് മഹാമാരി കാലത്ത് റദ്ദാക്കിയ എയർ ഇൻഡ്യ, എയർ ഇൻഡ്യ എക്സ്പ്രസ് വിമാനങ്ങളിൽ യാത്രക്കാർക്ക് പകരം നൽകിയ ടികെറ്റുകളുടെ കാലാവധി ഡിസംബർ 31-ന് അവസാനിക്കും. യാത്ര ചെയ്യുന്ന കാലയളവിലെ ടികെറ്റ് തുകയുടെ വ്യത്യാസത്തിലുള്ള തുക യാത്രക്കാർ അടക്കേണ്ടതായി വരും.
കാലാവധി കഴിഞ്ഞാൽ ഈ ടികെറ്റുകളുപയോഗിച്ച് പിന്നീട് യാത്ര ചെയ്യാനാവില്ല. ട്രാവൽ വൗചർ ലഭിച്ചവർക്ക് അവരാവശ്യപ്പെടുന്നപക്ഷം എയർലൈനുകൾ ഏജൻസികളെ സമീപിച്ചാൽ കാലാവധി നീട്ടി നൽകിയേക്കുമെന്ന് അധികൃതർ അറിയിച്ചു.
സമയപരിധിക്കിടെ യാത്ര ചെയ്യാൻ സാധിക്കാത്തവർ കസ്റ്റമർ കെയർ സപോർടുമായി ബന്ധപ്പെടുകയാണെങ്കിൽ കാലാവധി നീട്ടി നൽകുന്നുണ്ടെന്ന് എയർലൈൻ അധികൃതർ അറിയിച്ചിട്ടുണ്ട്. ടികെറ്റ് റദ്ദാക്കുകയാണെങ്കിൽ കാന്‍സെലേഷന്‍ നിരക്ക് ഈടാക്കി ബാക്കി തുക തിരിച്ചു നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Powered by Info News For You

Keywords: Abu Dhabi, Gulf, News, Report by: Qasim Mo'hd Udumbunthala, Air India, Air India Express, Air Plane, Ticket, Travel, Cash, Top-Headlines, Tickets taken during COVID pandemic will expire on December 31, officials said.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment