31 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനം; സംസ്ഥാന തല ജനറൽ വിഭാഗത്തിൽ 12 എണ്ണം

തിരുവനന്തപുരം: (www.kvartha.com 25.10.2021) 31 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനം പുറപ്പെടുവിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന തല ജനറൽ വിഭാഗത്തിൽ 12, സ്‌പെഷ്യൽ റിക്രൂട്മെന്റിൽ രണ്ട്, ജില്ലാതല സ്‌പെഷ്യൽ റിക്രൂട്മെന്റിൽ രണ്ട്, എൻ സി എയിലേക്ക് 15 എന്നിങ്ങനെയാണ് തസ്തികകൾ.


ലാൻഡ് യൂസ് ബോർഡിൽ അഗ്രികൾചർ ഓഫീസർ, പുരാവസ്തു വകുപ്പിൽ റിസർച് ഓഫീസർ, ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് ഒന്ന് /ഓവർസിയർ ഗ്രേഡ് ഒന്ന് (സിവിൽ), മ്യൂസിയം ആൻഡ് മൃഗശാല വകുപ്പിൽ സാർജന്റ്, ജയിൽ വകുപ്പിൽ പി ഡി ടീചെർ (പുരുഷൻമാർ), കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഡാറ്റ എൻട്രി ഓപറേറ്റർ എന്നിങ്ങനെയാണ് തസ്തികകൾ.
< !- START disable copy paste -->
Kerala, News, Thiruvananthapuram, PSC, Examination, Application, Education, PSC notification for 31 posts.

ലാൻഡ് റവന്യു വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് - സെലക്ഷൻ ഗ്രേഡ് (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 290/2020), കേരള പബ്ലിക് സർവീസ് കമീഷനിൽ ഓഫീസ് സൂപ്രണ്ട് (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 550/2019), കേരള പൊലീസ് സെർവീസിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 499/2020), പൊലീസ് സബോർഡിനേറ്റ് സെർവീസിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പൊലീസ് ബറ്റാലിയൻ- പട്ടികവർഗം) (കാറ്റഗറി നമ്പർ 73/2020), കേരള പൊലീസ് സർവീസിൽ (ആംഡ് പൊലീസ് ബറ്റാലിയൻ) ആംഡ് പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 407/2020), വിവിധ ജില്ലകളിൽ കേരള പൊലീസ് സർവീസിൽ പൊലീസ് കോൺസ്റ്റബിൾ (പട്ടികവർഗം) (കാറ്റഗറി നമ്പർ 251/2020), പാലക്കാട്, മലപ്പുറം ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവർഗം) (കാറ്റഗറി നമ്പർ 253/2020),വിവിധ ജില്ലകളിൽ കേരള പൊലീസ് സെർവീസിൽ പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ) (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 340/2020), ട്രാവൻകൂർ കൊച്ചിൻ കെമികൽസ് ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ക്ലർക് (ഡി.എ-ഓർതോ മോഡറേറ്റ്) (കാറ്റഗറി നമ്പർ 66/2020), കെ ടി ഡി സി ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 151/2020) എന്നീ തസ്തികകളിലേക്ക് അർഹതാ പട്ടികയും പ്രസിദ്ധീകരിക്കും.


Keywords: Kerala, News, Thiruvananthapuram, PSC, Examination, Application, Education, PSC notification for 31 posts.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?