സ്‌കൂടെറില്‍ അണലി കയറിയതറിയാതെ യുവാവ് വണ്ടിയോടിച്ചത് 30കിലോമീറ്റര്‍; പിന്നീട് സംഭവിച്ചത്!

പുത്തൂര്‍: (www.kvartha.com 01.10.2021) സ്‌കൂടെറില്‍ അണലി കയറിയതറിയാതെ യുവാവ് വണ്ടിയോടിച്ചത് 30കിലോമീറ്റര്‍. കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. കൈതക്കോട് വെള്ളാവിളവീട്ടില്‍ സുജിത് മോനാണ് (36) അണലിയുടെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

Snake hidden inside scooter rescued, Thrissur, News, Local News, Snake, Bike, Kerala.

സംഭവം ഇങ്ങനെ;

ബുധനാഴ്ച രാത്രി ഭാര്യ സിമിയുടെ നീണ്ടകരയിലെ വീട്ടിലെത്തിയ സുജിത് വ്യാഴാഴ്ച പുലര്‍ച്ചെ 4.45-ന് കൈതക്കോട്ടെ വീട്ടിലേക്ക് പുറപ്പെട്ടു. ബൈക് കാഞ്ഞിരകോട്ട് എത്തിയപ്പോള്‍ കൈയില്‍ എന്തോ ഇഴയുന്നതായി തോന്നി. വണ്ടി നിര്‍ത്തി മൊബൈല്‍ ഫോണിലെ ടോര്‍ച് തെളിച്ചു നോക്കിയപ്പോള്‍ ഹെഡ് ലൈറ്റിന്റെ പിന്‍ഭാഗത്തുകൂടി പാമ്പ് ഇഴയുന്നത് കണ്ടു. തട്ടിനോക്കിയെങ്കിലും അത് കൂടുതല്‍ ഉള്ളിലേക്ക് കയറുകയായിരുന്നു.

പുലര്‍ച്ചെയായതിനാല്‍ വഴിയിലെങ്ങും ആരുമില്ലായിരുന്നു. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയെങ്കിലും യാത്രതുടരാന്‍ തന്നെ തീരുമാനിച്ചു. വഴിയില്‍ കണ്ട വട്ടയുടെയും കമ്യൂണിസ്റ്റ് പച്ചയുടെയും ഇലകള്‍ പറിച്ച് ഇരുവശത്തെയും ബ്രേകിന്റെ ഭാഗത്തെ ദ്വാരങ്ങള്‍ അടച്ചശേഷം ഒരുപരിധിവരെ വണ്ടിയോടിച്ച് വീട്ടിലെത്തുകയായിരുന്നുവെന്ന് സുജിത് പറയുന്നു.

തുടര്‍ന്ന് വളരെ പണിപ്പെട്ടാണ് പാമ്പിനെ പുറത്തിറക്കിയത്. ഒരുഭാഗം ഇളക്കാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റൊരു ഭാഗത്തേക്ക് മാറും. തുടര്‍ന്ന് ബോഡി ഭൂരിഭാഗവും ഇളക്കിയശേഷമാണ് പാമ്പിനെ പുറത്തു ചാടിച്ചത്. നാലടിയോളം നീളമുള്ളതായിരുന്നു പാമ്പെന്നും സുജിത് പറഞ്ഞു.

Keywords: Snake hidden inside scooter rescued, Thrissur, News, Local News, Snake, Bike, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?