സംസ്ഥാനത്ത് ഇന്ധന, പാചക വാതക വില വര്‍ധനവിന് പിന്നാലെ പച്ചക്കറിയുടെ വിലയും കുതിക്കുന്നു; തക്കാളിയുടെ വില 30ല്‍ നിന്ന് 60ലേക്ക് ഉയര്‍ന്നു

തിരുവനന്തപുരം: (www.kvartha.com 07.10.2021) സംസ്ഥാനത്ത് ഇന്ധന, പാചക വാതക വില വര്‍ധനവിന് പിന്നാലെ പച്ചക്കറിയുടെ വിലയും കുതിക്കുന്നു. തക്കാളി, സവാള, മുരിങ്ങയ്ക്ക, ക്യാരറ്റ് എന്നിവയ്ക്ക് ഇരട്ടിയോളമാണ് വില വര്‍ധിച്ചത്. കോഴിക്കോട് പാളയം മാര്‍കെറ്റില്‍ കിലോയ്ക്ക് 30 രൂപ വിലയുള്ള സവാള ചില്ലറ വില്‍പനയ്ക്കായെത്തുമ്പോള്‍ വില 50 രൂപ. 

കൊച്ചി മാര്‍കെറ്റില്‍ കഴിഞ്ഞ മാസം ഒരു കിലോ സവാളയ്ക്ക് 25 രൂപയായിരുന്നു വില. എന്നാല്‍ വ്യാഴാഴ്ച വില 50 രൂപയായി. തക്കാളിയുടെ വിലയും 30ല്‍ നിന്ന് 60 ലേക്ക് ഉയര്‍ന്നു. ക്യാരറ്റിനും (60) മുരിങ്ങക്കയ്ക്കും(80) വില ഇരട്ടിയായി. രണ്ടാഴ്ച കൊണ്ടാണ് പച്ചക്കറികളുടെ വില കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും വര്‍ഷാവസാനം ഉള്ളിവില 100 കടന്നിരുന്നു.

Thiruvananthapuram, News, Kerala, Vegetable, Price, Vegetable price hiked in Kerala

Keywords: Thiruvananthapuram, News, Kerala, Vegetable, Price, Vegetable price hiked in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?