യുവതിയെ വീടുകയറി വെട്ടിപ്പരിക്കേല്‍പിച്ചെന്ന കേസ്; 2 പേര്‍ പിടിയില്‍
ഉപ്പുതറ: (www.kvartha.com 18.10.2021) യുവതിയെ വീടുകയറി വെട്ടിപ്പരിക്കേല്‍പിച്ചെന്ന കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ചപ്പാത്ത് സ്വദേശികളായ പുത്തന്‍പുരയ്ക്കല്‍ ജോബി (34), പുത്തന്‍പുരയ്ക്കല്‍ ലോറന്‍സ് (41) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനോരമ ഒറ്റമരം ഏജന്റ് ചപ്പാത്ത് ലോണ്‍ട്രി പുതുപ്പറമ്പില്‍ ബിന്‍സിക്ക് (41) ആണ് കൈക്ക് വെട്ടേറ്റത്.
ബിന്‍സിയുടെ മാതാപിതാക്കളായ നേശമണിയെയും (70) മേരിയെയും (65) പ്രതികള്‍ ആക്രമിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ആക്രമണം. റോഡരികിലെ കാടു വെട്ടാനെന്ന വ്യാജേനയാണ് പ്രതികള്‍ ആയുധവുമായി ബിന്‍സിയുടെ വീട്ടുപടിക്കല്‍ എത്തിയത്.
റോഡരികിലെ കാനയില്‍ മാലിന്യം കത്തിച്ചെന്ന് ആരോപിച്ച്, മദ്യലഹരിയിലായിരുന്ന പ്രതികള്‍ അസഭ്യം പറഞ്ഞു. കുട്ടികളുടെ മുന്‍പില്‍ വച്ച് അസഭ്യം പറയുന്നത് ചോദ്യം ചെയ്തതോടെ ബിന്‍സിയെ മുടിയില്‍ കുത്തിപ്പിടിച്ച് വലിച്ചിഴക്കുകയും തടയാന്‍ എത്തിയ മാതാപിതാക്കളെ മര്‍ദിക്കുകയും ചെയ്തതായി ബിന്‍സി പറഞ്ഞു. കത്തി കൊണ്ടു വെട്ടിയത് ബിന്‍സി തടുക്കുന്നതിനിടെ ഇടത് കൈക്ക് മുറിവേറ്റു. കഴുത്തു ലക്ഷ്യമാക്കി വെട്ടിയത് തടഞ്ഞപ്പോഴാണ് കൈക്ക് പരിക്കേറ്റതെന്ന് ബിന്‍സി പറയുന്നു.
Keywords: News, Kerala, Arrest, Arrested, Injured, Crime, Police, Case, Attack against woman; 2 arrested
Powered by Info News For You

Comments
Post a Comment