ഭവാനിപുരിലെ ആദ്യ ഫലസൂചനകള്‍ മമതയ്ക്ക് അനുകൂലം; വിജയം അനിവാര്യം; ലീഡ് ചെയ്യുന്നത് 2 സീറ്റുകളില്‍

കൊല്‍ക്കത്ത: (www.kvartha.com 03.10.2021) ഉപതെരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെയും ഒഡിഷയിലെയും നിയമസഭാ മണ്ഡലങ്ങളിലെ വോടെണ്ണല്‍ ആരംഭിച്ചു. പശ്ചിമ ബംഗാളിലെ ഭാവനിപൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ലീഡ് നേടിയിട്ടുണ്ട്. മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ മമതയ്ക്ക് ഇവിടെ ജയം അനിവാര്യമാണ്. അതുകൊണ്ടുതന്നെ രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പുഫലം കൂടിയാണിത്.

Mamata leads in Bhabanipur, Trinamool ahead in other 2 seats also, Kolkota,News,By-election, Mamata Banerjee, Chief Minister, National

സെപ്റ്റംബര്‍ 30ന് ആയിരുന്നു വോടെടുപ്പ്. 57 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. വോടെണ്ണലിനു ശേഷം സംഘര്‍ഷമുണ്ടാകുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സ്ഥാനാര്‍ഥി പ്രിയങ്ക കൊല്‍കൊത്ത ഹൈകോടതി ചീഫ് ജസ്റ്റിസിന് കത്തു നല്‍കിയിരുന്നു.

ഈ വര്‍ഷമാദ്യം നന്ദിഗ്രാമില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി മമത ബാനര്‍ജി ബിജെപിയുടെ പ്രിയങ്ക തിബ്രേവാളിനും സിപിഐ എമിലെ ശ്രീജിബ് ബിശ്വാസിനുമെതിരെയാണ് ഭവാനിപൂരില്‍ മത്സരിച്ചത്. മൂന്ന് മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നതായി ആദ്യകാല പ്രവണതകള്‍ കാണിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് ഭവാനിപൂര്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സൊവെന്‍ദേബ് ചഠോപധ്യായയാണ് വിജയിച്ചത്. മമതയ്ക്ക് മത്സരിക്കാന്‍ വേണ്ടി സൊവെന്‍ദേബ് രാജിവയ്ക്കുകയായിരുന്നു. നന്ദിഗ്രാമില്‍ ബി ജെ പി യുടെ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്. 2011ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി മമത മത്സരിച്ച മണ്ഡലമാണ് ഭവാനിപൂര്‍. പിന്നീട് 2016ലും ഇവിടെ നിന്നാണ് മമത വിജയിച്ചത്.

ഭവാനിപൂരിന് പുറമെ ഒഡിഷയിലെ പിപ്ലി മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ബി ജെ ഡി എം എല്‍ എ പ്രദീപ് മഹാരഥി അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പ്രദീപിന്റെ മകന്‍ രുദ്രപ്രതാപാണ് ബി ജെ ഡി സ്ഥാനാര്‍ഥി. ഒടുവില്‍ വിവരം ലഭിച്ചപ്പോള്‍ രുദ്രപതാപ് ലീഡ് ചെയ്യുകയാണ്.

Keywords: Mamata leads in Bhabanipur, Trinamool ahead in other 2 seats also, Kolkota,News,By-election, Mamata Banerjee, Chief Minister, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?