വിവാഹം കഴിഞ്ഞ് 2 ആഴ്ചയ്ക്ക് ശേഷം നവവധുവിനെ കാണാതായി; ആഭരണങ്ങളും കാറുമായി കാമുകനൊപ്പം നാടുവിട്ടതാണെന്ന് കണ്ടെത്തല്‍, ഭര്‍ത്താവിനൊപ്പം യുവതിയെ അയയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഒളിച്ചോട്ടത്തിന് കേസ്
തിരുവനന്തപുരം: (www.kvartha.com 29.10.2021) വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം നവവധുവിനെ കാണാതായി. യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത കാഞ്ഞിരംകുളം പൊലീസ് യുവതിയെ കാമുകനൊപ്പം കണ്ടെത്തി. പുല്ലുവിള സ്വദേശിനിയായ 23 കാരിയാണ് സ്വന്തം വീട്ടുകാരെയും ഭര്‍ത്താവിനെയും വിട്ട് പൂവച്ചല്‍ സ്വദേശിയായ കാമുകനൊപ്പം നാടുവിട്ടത്. തുടര്‍ന്ന് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഒപ്പം പോകാന്‍ വിസമ്മതിച്ചതോടെ കോടതിയില്‍ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു.
പ്രവാസിയായ പുല്ലുവിള സ്വദേശിയായ യുവാവുമായി രണ്ടാഴ്ചമുമ്പാണ് ആര്‍ഭാടപൂര്‍വം 23 കാരിയുടെ വിവാഹം നടന്നത്. ഭര്‍ത്താവിനൊപ്പം കഴിയുന്നതിനിടയില്‍ എസ് ബി ഐയിലെ കളക്ഷന്‍ ഏജന്റായ യുവതി ഓഫീസില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി. പോകുന്ന പോക്കില്‍ സ്ത്രീധനമായി കൊടുത്ത 51 പവന്റെ ആഭരണങ്ങളും കാറുമായാണ് പോയതെന്ന് പരാതിയില്‍ പറയുന്നു. വൈകുന്നേരമായിട്ടും യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനോടൊപ്പമാണ് യുവതി ഒളിച്ചോടിയതെന്ന വിവരമറിയുന്നത്. അന്വേണ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇരുവരെയും സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ഭര്‍ത്താവിനൊപ്പമോ വീട്ടുകാര്‍ക്കൊപ്പമോ പോകാന്‍ യുവതി കൂട്ടാക്കിയില്ല. മാത്രമല്ല കൊണ്ടുപോയ ആഭരണങ്ങള്‍ തിരിച്ച് കൊടുക്കാനും യുവതി മടിച്ചു. തര്‍ക്കം രൂക്ഷഷമായതോടെ വീട്ടുകാരില്‍ നിന്നും കൈക്കലാക്കിയ ആഭരണങ്ങളില്‍ കുറച്ച് പിതാവിന് തിരിച്ച് നല്‍കാമെന്ന് യുവതി അറിയിച്ചു.
യുവതിയുമായി പ്രേമത്തിലായിരുന്ന കാമുകന്‍ വിവാഹത്തിന് മുമ്പ് വിവാഹാലോചനയുമായി യുവതിയുടെ വീട്ടില്‍ എത്തിയെങ്കിലും വീട്ടുകാര്‍ വിസമ്മതിച്ചതായി പറയപ്പെടുന്നു. ഇതോടെ ഒളിച്ചോടാന്‍ തീരുമാനിച്ച യുവതി സ്വത്ത് മോഹിച്ച് വിവാഹം കഴിയുന്നതുവരെ കാത്തിരുന്നതായാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവിനൊപ്പം യുവതിയെ അയയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പൊലീസ് ഒളിച്ചോട്ടത്തിന് കേസെടുത്തു.
Powered by Info News For You

Comments
Post a Comment