അങ്കമാലിയില്‍ കനാലില്‍ 2 പുരുഷന്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തി


കൊച്ചി: (www.kvartha.com 25.10.2021) അങ്കമാലിയില്‍ കനാലില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാരാമറ്റത്ത് ഏഴാറ്റുമുഖം ഇടതു കര കനാലില്‍ ആണ് സംഭവം. പുരുഷന്‍മാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാരമറ്റം സ്വദേശികളായ തോമസ്(52), സനല്‍(32) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. 

മൃതദേഹങ്ങള്‍ക്ക് ദിവസത്തോളം പഴക്കം തോന്നിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മേല്‍നടപടികള്‍ സ്വീകരിച്ചു. അതേസമയം, സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട്‌പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

News, Kerala, State, Kochi, Dead, Dead Body, Police, Two found dead in Angamaly canal


അതേസമയം കോട്ടയം കുറിച്ചിയില്‍ പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് നിഗമനം. കുട്ടിയ്‌ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതല്‍ പിതാവ് മനോവിഷമത്തില്‍ ആയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരന്‍ യോഗിദാസന്‍(74) കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.

Keywords: News, Kerala, State, Kochi, Dead, Dead Body, Police, Two found dead in Angamaly canal

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?