തിരച്ചിലിനിടെ ഷോപിയാനില്‍ 2 ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായി സൈന്യം
ശ്രീനഗര്‍: (www.kvartha.com 20.10.2021) ജമ്മു കശ്മീരില്‍ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി സൈന്യം. ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ചീര്‍ബാഗ് ദ്രാഗഡ് മേഖലയില്‍ രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും രണ്ട് തീവ്രവാദികളെ വധിച്ചതായും സൈന്യം അറിയിച്ചു.
പൊലീസും സൈന്യവും ചേര്‍ന്ന സംയുക്ത സംഘം പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. പ്രദേശത്ത് ഭീകരര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭീകരരുമായി 11 ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. രണ്ടാഴ്ചയ്ക്കിടെ 15 ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്.
പഞ്ചാബിലെ ഫിറോസ്പുരില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപത്തുനിന്ന് വന്‍ ആയുധശേഖരം ബി എസ് എഫ് സംഘം പിടിച്ചെടുത്തു. 20ലധികം പിസ്റ്റളുകളും തിരകളുമാണ് പിടിച്ചെടുത്തതെന്നും ഇവ പാകിസ്താന്‍ നിര്‍മിതമാണെന്നും ബി എസ് എഫ് വ്യക്തമാക്കി.
അതേസമയം, തുടര്‍ച്ചയായ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് മേഖലയില്‍ എന്‍ ഐ എ പരിശോധന ശക്തമാക്കി. 11 സ്ഥലങ്ങളിലാണ് പരിസോധന നടക്കുന്നത്. പ്രദേശവാസികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങളില്‍ എന്‍ ഐ എ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.
Keywords: News, National, India, Jammu, Kashmir, Srinagar, Attack, Soldiers, Army, Killed, Terrorists, J&K: Security forces gun down 2 terrorists in Shopian encounter#ShopianEncounterUpdate: One of the killed #terrorists has been #identified as Adil Ah Wani, active since 7/2020. He was #involved in #killing of one poor labourer at Litter #Pulwama. So far, 15 terrorists have been #neutralised in 2 weeks: IGP Kashmir@JmuKmrPolice
— Kashmir Zone Police (@KashmirPolice) October 20, 2021
Powered by Info News For You

Comments
Post a Comment