ജലനിരപ്പ് ഉയര്‍ന്നു; ഇടമലയാര്‍ അണക്കെട്ടിന്റെ 2 ഷടെറുകള്‍ തുറന്നു, ആശങ്കപ്പെടേണ്ട സാഹചര്യമില്ല
തിരുവനന്തപുരം: (www.kvartha.com 19.10.2021) കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷടെറുകള്‍ തുറന്നു. ചൊവ്വാഴ്ച രാവിലെ രണ്ട് തവണ സൈറണ്‍ മുഴക്കിയ ശേഷമാണ് അണക്കെട്ട് തുറന്നത്. അണക്കെട്ടിന്റെ രണ്ട് ഷടെറുകള്‍ 50 സെന്റിമീറ്റര്‍ വരെയാണ് ഉയര്‍ത്തിയിരിക്കുന്നത്.
ആലുവ, പറവൂര്‍ മേഖലകളെയാണ് ഏറ്റവുമധികം ബാധിക്കുക. 80 സെന്റിമീറ്റര്‍ വരെ വെള്ളം തുറന്നുവിടാനാണ് ആലോചന. എന്നാല്‍ ഇപ്പോള്‍ അധികമായി വെള്ളം തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എക്‌സിക്യുടീവ് എഞ്ചിനീയര്‍ പിഎന്‍ ബൈജു പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, Dam, Rain, Shutter, Idamalayar Dam, Open, 2 shutters of Idamalayar dam opened
Powered by Info News For You

Comments
Post a Comment