കാലിഫോര്‍ണിയയില്‍ ജനവാസ മേഖലയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അപകടം; 2 പേര്‍ക്ക് ദാരുണാന്ത്യം, വീടുകളും നിരവധി വാഹനങ്ങളും കത്തിനശിച്ചു; അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്


ലോസ് ആഞ്ചലസ്: (www.kvartha.com 12.10.2021) കാലിഫോര്‍ണിയയിലെ ജനവാസ മേഖലയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അപകടം. രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നിരവധി വാഹനങ്ങളും കത്തിനശിക്കുകയും ചെയ്തു. അതേസമയം, വിമാനത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമല്ല. രണ്ടുമരണം മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചതെന്നും അധികൃതര്‍ അറിയിച്ചു. 

News, World, International, Air Plane, Accident, Accidental Death, Death, Video, Two dead after plane crashes into homes near San Diego


അരിസോണയിലെ യുമയില്‍നിന്ന് പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് വിമാനം തകര്‍ന്നുവീണതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. വന്‍ ശബ്ദത്തോടെയാണ് വിമാനം നിലം പതിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

News, World, International, Air Plane, Accident, Accidental Death, Death, Video, Two dead after plane crashes into homes near San Diego


അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. പുറത്തുവന്ന ദൃശ്യങ്ങളില്‍ വിമാന അവശിഷ്ടങ്ങള്‍ കാണാന്‍ സാധിക്കുന്നില്ല. അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെയാണ് വീഡിയോ. ഇതില്‍ വീടുകളും ട്രകുകളും കത്തിനശിക്കുന്നത് കാണാം.

Keywords: News, World, International, Air Plane, Accident, Accidental Death, Death, Video, Two dead after plane crashes into homes near San Diego

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?