മോദിജി 24 കാരറ്റ് തങ്കം, അധികാരത്തിന്റെ ഉന്നത പദവി വഹിച്ചിട്ടും അദ്ദേഹത്തിന്റെ കരങ്ങളില്‍ അഴിമതിയുടെ കറ പുരണ്ടിട്ടില്ല: മന്ത്രി രാജ്നാഥ് സിങ്

ന്യൂഡെല്‍ഹി: (www.kvartha.com 30.10.2021) പ്രധാനമന്ത്രി നരേന്ദ്ര മോദി 24 കാരറ്റ് തങ്കമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അധികാരത്തിന്റെ ഉന്നത പദവി വഹിച്ചിട്ടും നരേന്ദ്ര മോദിയുടെ കരങ്ങളില്‍ അഴിമതിയുടെ കറ പുരണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഭരണത്തലവനെന്ന നിലയിലുള്ള മോദിയുടെ രണ്ട് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതം ഊര്‍ജിതമായ മാനേജ്മെന്റിനെ കുറിച്ചും ഭരണനിര്‍വഹണത്തിലെ പ്രഗല്‍ഭ്യത്തെ കുറിച്ചും മാനേജ്മെന്റ് സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി ഭരണനിര്‍വഹണത്തില്‍ രണ്ട് ദശാബ്ദങ്ങള്‍ പിന്നിട്ടതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. 

News, Kerala, New Delhi, Prime Minister, Narendra Modi, Minister, Modi 24-carat gold, no single stain of corruption on him: Rajnath Singh

'നല്ല നേതൃത്വത്തിന്റെ ഗുണങ്ങള്‍ ഉദ്ദേശ്യശുദ്ധിയും സത്യസന്ധതയുമാണ്. അത് നോക്കിയാല്‍ മോദിജി 24 കാരറ്റ് തങ്കമാണ്. 20 വര്‍ഷകാലം ഭരണ തലപ്പത്തിരുന്നിട്ടും അദ്ദേഹത്തിന്റെ മേല്‍ അഴിമതിയുടെ ഒരു കറപോലുമില്ല' എന്നും അദ്ദേഹം വ്യക്തമാക്കി. മോദിയെന്നാല്‍ ഒരു വ്യക്തി മാത്രമല്ല, ഒരു ആശയമാണ്, ഒരു ചിന്തയാണെന്നും അദ്ദേഹം പറഞ്ഞു. 

Keywords: News, Kerala, New Delhi, Prime Minister, Narendra Modi, Minister, Modi 24-carat gold, no single stain of corruption on him: Rajnath Singh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?