സ്‌കൂടെര്‍ എതിരെവന്ന ബസുമായും കാറുമായും കൂട്ടിയിടിച്ച് അപകടം; 24കാരിക്ക് ദാരുണാന്ത്യം
വെള്ളിമാട്കുന്ന്: (www.kvartha.com 04.10.2021) ചെട്ടികുളത്ത് വാഹനാപകടത്തില്‍ യുവതി മരിച്ചു. പൂളക്കടവ് നങ്ങാറിയില്‍ ഹാശിം-ലൈല ദമ്പതികളുടെ മകള്‍ റിഫ്‌ന (24) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം. റിഫ്‌ന സഞ്ചരിച്ച സ്‌കൂടെര്‍ എതിരെവന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിച്ചാണ് അപകടം.
സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അല്‍ഹിന്ദ് ട്രാവല്‍സില്‍ പരിശീലനത്തിന് ചേര്‍ന്ന റിഫ്‌ന ഭര്‍ത്താവ് സുഹൈലിന്റെ എലത്തൂരിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. സഹോദരങ്ങള്‍: ലിറാഷ് (ടുട്ടു), ലറിഷ.
Keywords: News, Kerala, Death, Accident, Car, bus, Scooter collides with bus and car; Woman died
Powered by Info News For You

Comments
Post a Comment