ബന്ധുവീട്ടിലെ കുളത്തില്‍ കുളിക്കാന്‍ പോയ 22 കാരിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; 4 പേര്‍ പിടിയില്‍


തിരുവനന്തപുരം: (www.kvartha.com 03.10.2021) കല്ലമ്പലത്ത് കുളിക്കാന്‍ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. അയല്‍പക്കത്തെ ബന്ധുവീട്ടില്‍ കുളിക്കാന്‍ പോയ 22കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. മുത്താനയില്‍ ശനിയാഴ്ച രാവിലെ ഒന്‍പതരയ്ക്കാണ് സംഭവം. കുളിക്കാനും അലക്കാനും വീടിന് അടുത്തുള്ള ബന്ധുവീട്ടിലെ കുളത്തിലാണ് യുവതി ആശ്രയിച്ചിരുന്നത്. മിക്കദിവസങ്ങളിലും യുവതി ഇവിടെ പോകാറുമുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു.

വീട്ടില്‍ ആരുമില്ലെന്ന് തിരിച്ചറിഞ്ഞ് എത്തിയ സംഘം കയ്യും കാലും കെട്ടിയിട്ട് ഉപ്രദവിക്കുകയായിരുന്നുവെന്നനാണ് പെണ്‍കുട്ടിയുടെ മൊഴി. യുവതിയുടെ പിതാവിന്റെ പേര് ചോദിച്ചാണ് അജ്ഞാതന്‍ ഇവിടേക്കെത്തിയതെന്ന് 22കാരി പറയുന്നത്. കുളിക്കാനും തുണി അലക്കാനുമായി എത്തിയപ്പോള്‍   ബന്ധുവീട്ടിലുള്ളവര്‍ ജോലിക്ക് പോയതിനാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാള്‍ എത്തി മടങ്ങി കുറച്ച് സമയത്തിന് ശേഷം നാലുപേര്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. കയ്യും കാലും കെട്ടിയ ശേഷം വായില്‍ ഷോാള്‍ തിരുകിക്കയറ്റിയായിരുന്നു പീഡനശ്രമമെന്ന് യുവതി പറഞ്ഞു.

News, Kerala, State, Thiruvananthapuram, Crime, Molestation attempt, Accused, Police, Hospital, Four youth allegedly attacked and attempted to molest 22 year old women in Trivandrum


എന്നാല്‍ പിടിവലിക്കിടയില്‍ ഭിത്തിയില്‍ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടമായതോടെ സംഘം ഓടി രക്ഷപ്പെട്ടതായാണ് വിവരം. യുവതി മടങ്ങിയെത്താതിനെ തുടര്‍ന്ന് അന്വേഷിച്ച് അമ്മ ബന്ധുവീട്ടില്‍ എത്തിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്. ശരീരത്തില്‍ ആകമാനം പരിക്കേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്ന യുവതിയെ പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ നല്‍കിയ ശേഷം വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. യുവതിയേയും കുടുംബത്തേയും പരിചയമുള്ള ആളുകളാണ് പീഡനശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. മുപ്പത്തിയഞ്ച് പ്രായം വരുന്ന കറുത്ത നിറമുള്ളയാളാണ് ആക്രമിച്ചതെന്നാണ് യുവതി വിശദമാക്കുന്നത്. സ്ഥലത്ത് കറങ്ങിനടന്ന നാലുപേരെ കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.

Keywords: News, Kerala, State, Thiruvananthapuram, Crime, Molestation attempt, Accused, Police, Hospital, Four youth allegedly attacked and attempted to molest 22 year old women in Trivandrum

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?