സംസ്ഥാനത്തെ ഗവണ്മെന്റ് നഴ്‌സിംഗ്, ഭാഷാ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തിയതി ഒക്ടോബർ 20 ന്
തിരുവനന്തപുരം: (www.kvartha.com 07.10.2021) തിരുവനന്തപുരം, കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിലെ ഗവൺമെന്റ് നഴ്‌സിംഗ് കോളജുകളിൽ നടത്തുന്ന ക്രിടികൽ കെയർ നഴ്‌സിംഗ്, എമർജൻസി & ഡിസാസ്റ്റർ നഴ്‌സിംഗ്, ഓങ്കോളജി നഴ്‌സിംഗ്, ന്യൂറോ സയൻസ് നഴ്‌സിംഗ്, കാർഡിയോ തൊറാസിക്ക് നഴ്‌സിംഗ്, നിയോനേറ്റൽ നഴ്‌സിംഗ്, നഴ്‌സസ് ആൻഡ് മിഡ്‌വൈഫറി പ്രാക്റ്റീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് കോഴ്സുകൾക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രോസ്‌പെക്ടസ്സ് www(dot)lbscentre(dot)kerala(dot)gov(dot)in എന്ന വെബ്സൈറ്റില്‍ ലഭിക്കും. വെബ് സൈറ്റ് വഴി ഓൺലൈനായി നവംബർ ആറ് വരെ അപേക്ഷ സമർപിക്കാവുന്നതാണ് .
അതേസമയം 2021-2023 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂകേഷൻ (ഡി എൽ എഡ്) ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം ഭാഷാ കോഴ്‌സുകളിൽ പൊതു ക്വാട, സ്വാശ്രയം, ഡിപാർട്മെന്റ് ക്വാട മുഖേനയുള്ള പ്രവേശനത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www(dot)education(dot)keraladotgov(dot)in ൽ ലഭ്യമാണ്. അപേക്ഷകൾ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ 20ന് വൈകുന്നേരം അഞ്ച് മണിക്കകം ലഭിച്ചിരിക്കണം.
Powered by Info News For You

Keywords: News, Thiruvananthapuram, Education, Nurse, Application, Government, State, Hindi, Arabic, Director, State Government invites applications for Nursing and Language courses; The deadline is October 20.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment