കണ്ണൂരില്‍ പട്രോളിംഗിനിടെ എസ് ഐക്ക് നേരെ ആക്രമണം നടത്തിയെന്ന പരാതിയില്‍ 20 സി പി എം പ്രവര്‍ത്തകര്‍കെതിരെ കേസ്

കണ്ണൂര്‍: (www.kvartha.com 03.10.2021) കണ്ണൂരില്‍ പട്രോളിംഗിനിടെ ഗ്രേഡ് എസ് ഐയ്ക്ക് നേരെ ആക്രമണം നടത്തിയെന്ന പരാതിയില്‍ 20 സി പി എം പ്രവര്‍ത്തകര്‍കെതിരെ കേസെടുത്തു. കണ്ണവം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബശീറിന് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. സംഭവത്തില്‍ ബശീറിന് പരിക്കേറ്റതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.

ചിറ്റാരിപറമ്പ് കോട്ടയില്‍ പട്രോളിംഗിനെത്തിയ പൊലീസ് സംഘത്തെ കണ്ട് കൂടി നിന്നിരുന്ന ചെറുപ്പക്കാര്‍ ഓടിപ്പോവുകയായിരുന്നു. ഇവരുടെ വണ്ടി കസ്റ്റഡിയില്‍ എടുക്കുന്നതിനിടെയാണ് പരോളിലുള്ള കൊലക്കേസിലെ പ്രതിയുടെ നേതൃത്വത്തിലുള്ള സിപിഎം പ്രവര്‍ത്തകര്‍ ബശീറിനെ ആക്രമിച്ചതെന്നാണ് പരാതി.

ബശീറിനെ പിന്നീട് കൂത്തുപറമ്പ് താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

Attack on SI during patrol in Kannur; Case against 20 CPM activists, Kannur, News, Attack, Police Station, Case, CPM, Attack, Kerala


Keywords: Attack on SI during patrol in Kannur; Case against 20 CPM activists, Kannur, News, Attack, Police Station, Case, CPM, Attack, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?