കുവൈതില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ 20 ദിവസം പഴക്കമുള്ള മൃതദേഹം; പ്രവാസിയുടേതെന്ന് സംശയം

കുവൈത് സിറ്റി: (www.kasargodvartha.com 24.10.2021) കുവൈതില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് 20 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഫഹാഹീലില്‍ നിന്നാണ് പുരുഷന്റെ അഴുകിയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 

ഏഷ്യക്കാരാനായ ഒരു പ്രവാസിയുടേതാണെന്ന് സംശയിക്കുന്നതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പാരാമെഡികല്‍ സംഘങ്ങള്‍ സ്ഥലത്തെത്തുകയായിരുന്നു. മൃതദേഹം പിന്നീട് ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റി. 

Kuwait, News, Kuwait City, Gulf, World, Top-Headlines, Dead body, Police, Decomposed corpse found in Kuwait

Keywords: Kuwait, News, Kuwait City, Gulf, World, Top-Headlines, Dead body, Police, Decomposed corpse found in Kuwait



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?