ടി20 ലോകകപ്: ധോനിയെക്കാള്‍ മികച്ച ഉപദേഷ്ടാവിനെ ഇന്‍ഡ്യന്‍ ടീമിന് കിട്ടാനില്ല; കെ എല്‍ രാഹുല്‍

ദുബൈ: (www.kvartha.com 22.10.2021) ടി20 ലോകപിനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ടീം ഇന്‍ഡ്യ. ഇപ്പോള്‍ ഇന്‍ഡ്യയുടെ ഉപദേഷ്ടാവും മുന്‍ ഇന്‍ഡ്യന്‍ നായകനുമായ എം എസ് ധോനിയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് കെ എല്‍ രാഹുല്‍.

Cricket, World Cup, Dubai, Mahendra Singh Dhoni, Indian Team, Sports, Pakistan, Top-Headlines, What MS Dhoni brings to the table as Team India's mentor? KL Rahul opens up on ex-captain's new role.

രാഹുല്‍ പറയുന്നത് ഇങ്ങനെ: ധോനിയെക്കാള്‍ മികച്ചൊരു ഉപദേഷ്ടാവിനെ ടീം ഇന്‍ഡ്യക്ക് കിട്ടാനില്ല. അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ ലോകകപില്‍ ഇന്‍ഡ്യന്‍ ടീമിന്റെ ഏറ്റവും വലിയ കരുത്താക്കും.

ഇന്‍ഡ്യയുടെ നായകനായിരുന്നപ്പോഴും ഞങ്ങള്‍ക്കെല്ലാം വേണ്ട ഉപദേശം നല്‍കിയിരുന്നത് ധോനിയായിരുന്നു. വീണ്ടും ഒരിക്കല്‍ കൂടി ആ നിമിഷങ്ങള്‍ തിരിച്ചുവന്നിരിക്കുകയാണ്. ഡ്രസിംഗ് റൂമില്‍ അതിന്റെ ആവേശം കണാന്നുണ്ട്. ഒരു പക്ഷെ വേറെ ആരെങ്കിലും ഉപദേഷ്ടാവായി വന്നിരുന്നതെങ്കില്‍ ഇത്ര ആവേശം ഞങ്ങള്‍ക്കിടയില്‍ ഉണ്ടാകണമെന്നില്ലായിരുന്നെന്നു.

24-ന് പകിസ്താനുമായാണ് ലോകകപില്‍ ഇന്‍ഡ്യയുടെ ആദ്യ മത്സരം. ലോകകപിലെ സൂപെര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും ഇന്‍ഡ്യ വിജയം കണ്ടിരുന്നു. ആദ്യ സന്നാഹ മത്സരത്തില്‍ ഇന്‍ഗ്ലന്‍ഡിനെ ഏഴ് വികെറ്റിനും രണ്ടാം സന്നാഹ മത്സരത്തില്‍ ഓസീസിനെ എട്ട് വികെറ്റിനും ഇന്‍ഡ്യ തോല്‍പ്പിച്ചിരുന്നു.

ലോകകപ് വേദികളില്‍ ഒരിക്കല്‍ പോലും പാകിസ്താനുമായി ഇന്‍ഡ്യ തോറ്റിട്ടില്ല. ഏകദിന ലോകകപില്‍ ഏഴ് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ പാകിസ്താന്‍ വിജയം കാണാനായില്ല. ടി20 ലോകകപിലാകട്ടെ അഞ്ച് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ഇന്‍ഡ്യയ്‌ക്കൊപ്പമായിരുന്നു ജയം.

Also read: ടി20 ലോകകപ്: ഇന്‍ഡ്യ- പാകിസ്താന്‍ മത്സരത്തില്‍ പാകിസ്താന് ഭീഷണിയാവുക അവര്‍ രണ്ടുപേര്‍: പേരുകള്‍ വ്യക്തമാക്കി ഹെയ്ഡന്‍ 

Keywords: Cricket, World Cup, Dubai, Mahendra Singh Dhoni, Indian Team, Sports, Pakistan, Top-Headlines, What MS Dhoni brings to the table as Team India's mentor? KL Rahul opens up on ex-captain's new role.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?