ടി20 ലോകകപ്: ഇന്‍ഡ്യ- പാകിസ്താന്‍ മത്സരത്തില്‍ പാകിസ്താന് ഭീഷണിയാവുക അവര്‍ രണ്ടുപേര്‍: പേരുകള്‍ വ്യക്തമാക്കി ഹെയ്ഡന്‍
ദുബൈ: (www.kvartha.com 22.10.2021) ടി20 ലോകകപിലെ ഇന്‍ഡ്യ - പാകിസ്താന്‍ മത്സരം എന്നും ആവേശമാണ്. ഇപ്പോഴിതാ സൂപെര്‍ 12 പോരാട്ടത്തില്‍ പാകിസ്താന് ഭീഷണിയാവുന്ന ഇന്‍ഡ്യന്‍ താരങ്ങളുടെ പേര് പറഞ്ഞിരിക്കുകയാണ് പാകിസ്താന്‍ ബാറ്റിംഗ് കണ്‍സള്‍ടന്റും മുന്‍ ഓസീസ് ഓപെണറുമായ മാത്യു ഹെയ്ഡന്‍. ഇന്‍ഡ്യന്‍ ഓപെണര്‍ കെ എല്‍ രാഹുലും വികെറ്റ് കീപെര്‍ ബാറ്റര്‍ റിഷഭ് പന്തിനെയുമാണ് മാത്യു ഹെയ്ഡന്‍ ചൂണ്ടിക്കാണിക്കുന്നത്. മത്സരത്തില്‍ പാക് നായകനായ ബാബര്‍ അസമിനെയായിരിക്കും ഇന്‍ഡ്യന്‍ ബൗളര്‍മാര്‍ പ്രധാനമായും ലക്ഷ്യമിടുകയെന്നും ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.
ഞാന്‍ ഒരു ഓസ്‌ട്രേലിയക്കാരനെന്ന നിലയില്‍ ആഷസ് ആണ് വലിയ പോരാട്ടമെന്ന് തോന്നാമെങ്കിലും ഇന്‍ഡ്യ-പാക് മത്സരത്തോട് കിടപിടിക്കുന്ന മറ്റൊരു പോരാട്ടമില്ല. ബാബറും റിസ്‌വാനും ഫഖര്‍ സമനുമായിരിക്കും മത്സരത്തില്‍ പാകിസ്താന്റെ നിര്‍ണായക താരങ്ങള്‍.
ബാബര്‍ അസമിന് ഒരു ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും സുപ്രധാന പങ്കുവഹിക്കാനുണ്ട്. അതുകെണ്ട് തന്നെ ബാബറിന് മേല്‍ അധിക സമ്മര്‍ദമുണ്ടാകും. എല്ലാവരും അയാളെ ലക്ഷ്യം വെക്കും. അയാളുടെ വികെറ്റ് എത്രയും പെട്ടെന്ന് എടുക്കാന്‍ നോക്കും. അതുകൊണ്ട് ബാബര്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും തിളങ്ങേണ്ടത് പാകിസ്താനെ സംബന്ധിച്ചടുത്തോളം അനിവാര്യമാണെന്നും ഹെയ്ഡന്‍ പറഞ്ഞു.
Keywords: Sports, Cricket, World Cup, India, Pakistan, Australia, News, Dubai, BCCI, Matthew Hayden Says This India Batter 'Is A Major Threat To Pakistan'.
Powered by Info News For You
ഞാന്‍ രാഹുലിന്റെ ഉയർച കണ്‍മുന്നില്‍ കണ്ടതാണ്, അതുകൊണ്ടുതന്നെ അയാളാണ് ഈ മത്സരത്തില്‍ ഞങ്ങളുടെ ഏറ്റവും വലിയ ഭീഷണി. ടി20 ക്രികെറ്റില്‍ രാഹുല്‍ ആദ്യകാലത്ത് നേരിട്ട പ്രതിസന്ധികളും തുടര്‍ന്ന് നേടിയ ആധിപത്യവും നമ്മുക്ക് നല്ലപോലെ അറിയാം. രാഹുലിനൊപ്പം റിഷഭ് പന്തും. മത്സരത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും അവസരങ്ങള്‍ മുതലാക്കാനുള്ള തന്റെ കഴിവും ഏത് ബൗളിംഗ് നിരയെയും അടിച്ചു പറത്താനുള്ള പ്രതിഭയും അയാള്‍ക്കുണ്ട്, ഹെയ്ഡന്‍ വ്യക്തമാക്കി.
ഞാന്‍ ഒരു ഓസ്‌ട്രേലിയക്കാരനെന്ന നിലയില്‍ ആഷസ് ആണ് വലിയ പോരാട്ടമെന്ന് തോന്നാമെങ്കിലും ഇന്‍ഡ്യ-പാക് മത്സരത്തോട് കിടപിടിക്കുന്ന മറ്റൊരു പോരാട്ടമില്ല. ബാബറും റിസ്‌വാനും ഫഖര്‍ സമനുമായിരിക്കും മത്സരത്തില്‍ പാകിസ്താന്റെ നിര്‍ണായക താരങ്ങള്‍.
ബാബര്‍ അസമിന് ഒരു ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും സുപ്രധാന പങ്കുവഹിക്കാനുണ്ട്. അതുകെണ്ട് തന്നെ ബാബറിന് മേല്‍ അധിക സമ്മര്‍ദമുണ്ടാകും. എല്ലാവരും അയാളെ ലക്ഷ്യം വെക്കും. അയാളുടെ വികെറ്റ് എത്രയും പെട്ടെന്ന് എടുക്കാന്‍ നോക്കും. അതുകൊണ്ട് ബാബര്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും തിളങ്ങേണ്ടത് പാകിസ്താനെ സംബന്ധിച്ചടുത്തോളം അനിവാര്യമാണെന്നും ഹെയ്ഡന്‍ പറഞ്ഞു.
Keywords: Sports, Cricket, World Cup, India, Pakistan, Australia, News, Dubai, BCCI, Matthew Hayden Says This India Batter 'Is A Major Threat To Pakistan'.
Powered by Info News For You
Comments
Post a Comment