ജമ്മു കശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ സൈനികരും സാധാരണക്കാരും കൊല ചെയ്യപ്പെടുമ്പോള്‍ ഇന്‍ഡ്യ പാകിസ്ഥാനുമായി ട്വന്റി20 കളിക്കാന്‍ പോവുകയാണോ എന്ന് അസദുദ്ദീന്‍ ഒവൈസി
ഹൈദരാബാദ്: (www.kvartha.com 20.10.2021) ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികര്‍ കൊല്ലപ്പെടുകയും സാധാരണക്കാര്‍ മരിക്കുകയും ചെയ്യുമ്പോള്‍ പാകിസ്ഥാനുമായി ഇന്‍ഡ്യ ട്വന്റി ട്വന്റി കളിക്കാന്‍ പോവുകയാണോ എന്ന് അസദുദ്ദീന്‍ ഒവൈസി എംപി.
'നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരില്‍ ഓരോ ദിവസവും ഇന്‍ഡ്യക്കാരുടെ ജീവന്‍വച്ച് പാകിസ്താന്‍ 'ട്വന്റി ട്വന്റി' കളിക്കുകയാണ്. ജമ്മുകശ്മീരില്‍ ഒന്‍പത് സൈനികര്‍ കൊല്ലപ്പെട്ടിരിക്കെ പാകിസ്താനുമായി ഒക്ടോബര്‍ 24-ന് കളിക്കാന്‍ പോവുകയാണോ?' - ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെ മജ്‌ലിസ് പാര്‍ടി നേതാവ് അസദുദ്ദീന്‍ ഒവൈസി കേന്ദ്രത്തോട് ചോദിക്കുന്നു.
'ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍കാരാണ് കശ്മീരില്‍ പൗരന്മാരെ ലക്ഷ്യമിട്ട് തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് കാരണം. ബിഹാറില്‍ നിന്നുള്ള പാവപ്പെട്ട തൊഴിലാളികള്‍ കൊല്ലപ്പെടുന്നു. ചിലരെ മാത്രം ലക്ഷ്യമിട്ടുള്ള കൊല നടക്കുന്നു. ഇന്റലിജന്‍സ് ബ്യൂറോയും അമിത് ഷായും ഇവിടെ എന്താണ് ചെയ്യുന്നത്? ഇതെല്ലാം കേന്ദ്രത്തിന്റെ പരാജയമാണ്' -ഓവൈസി പറഞ്ഞു.
ഒക്ടോബര്‍ 24നാണ് യുഎഇയില്‍ നടക്കുന്ന ട്വന്റി20 ലോകകപില്‍ ഇന്‍ഡ്യയും പാകിസ്ഥാനും തമ്മില്‍ മത്സരിക്കുന്നത്. 2008 മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി ക്രികെറ്റ് ബന്ധങ്ങള്‍ ഇന്‍ഡ്യ നിര്‍ത്തിവച്ചതാണ്. എന്നാല്‍ ഐ സി സി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്‍ഡ്യയും പാകിസ്ഥാനും മത്സരിക്കാറുണ്ട്.
Powered by Info News For You

Comments
Post a Comment