തിരക്ക് കുറഞ്ഞ സമയങ്ങളില്‍ യാത്രാ നിരക്ക് കുറച്ച് കൊച്ചി മെട്രോ; ഇളവ് ഈ മാസം 20 മുതല്‍ പ്രഭാല്യത്തില്‍

കൊച്ചി: (www.kvartha.com 19.10.2021) തിരക്ക് കുറഞ്ഞ സമയങ്ങളില്‍ യാത്രാ നിരക്ക് കുറച്ച് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കി കൊച്ചി മെട്രോ. ഫ്‌ലെക്‌സി ഫെയര്‍ എന്ന ഈ സംവിധാനം 20 മുതല്‍ പ്രാഭല്യത്തില്‍ വരുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. രാവിലെ ആറ് മണി മുതല്‍ എട്ട് മണിവരെയും രാത്രി എട്ട് മുതല്‍ 10.50 മണി വരെയുമാണ് ഇളവ്. 

യാത്ര നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു. 50 ശതമാനം നിരക്ക് ഇളവില്‍ ഈ സമയങ്ങളില്‍ യാത്ര ചെയ്യാം. കൊച്ചി 1 കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഇളവ് ബാധകമാക്കും. ക്യൂ ആര്‍ ടികെറ്റുകള്‍, കൊച്ചി 1 കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് ട്രിപ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു.  

Kochi, News, Kerala, Business, Technology, Travel, Kochi Metro, Kochi Metro reduces fares during off-peak hours

Keywords: Kochi, News, Kerala, Business, Technology, Travel, Kochi Metro, Kochi Metro reduces fares during off-peak hours


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?