കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം കോഴ്സ്; ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: (www.kvartha.com 11.10.2021) കേരള സര്‍കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ തിരുവനന്തപുരം സെന്ററില്‍ യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് വിദ്യാഭ്യാസ രേഖകളുമായി നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം.
അവസാന തീയതി ഒക്ടോബര്‍ 20. പ്രായ പരിധി 30 വയസ്. പ്രിന്റ് ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.
വിലാസം. കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, സെകന്‍ഡ് ഫ്ളോര്‍, ചെമ്പിക്കളം ബില്‍ഡിങ്, ബേകെറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം- 695 014. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544958182, 8137969292.
Keywords: Thiruvananthapuram, News, Kerala, Education, Students, Application, Television Journalism Course at Keltron; Apply until October 20
Powered by Info News For You

Comments
Post a Comment