200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു് കേസ്; ബോളിവുഡ് നടി നാലാം തവണയും ചെയ്യലിന് ഹാജരായില്ല
ന്യൂഡെല്‍ഹി: (www.kvartha.com 19.10.2021) സുകാഷ് ചന്ദ്രശേഖര്‍, നടി ലീന മരിയ പോള്‍ എന്നിവരുള്‍പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് നാലാം തവണയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന് മുന്‍പില്‍ ഹാജരായില്ല. തിങ്കളാഴ്ച ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് നല്‍കിയിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ കാട്ടി ഇവര്‍ ഒഴിഞ്ഞ് മാറുകയായിരുന്നു.
കേസില്‍ ഇഡിയ്ക്ക് മുന്നില്‍ ഓഗസ്റ്റ് 30ന് ജാക്വിലിന്‍ ഹാജരായി. എന്നാല്‍ പിന്നീട് 4 തവണ നോടിസ് നല്‍കിയെങ്കിലും എത്തിയില്ല. കേസുമായി ബന്ധപ്പെട്ട് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ജാക്വിലിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാന്‍ സാധിക്കാത്തതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
തുടര്‍ന്നാണ് തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് നോടിസ് നല്‍കിയത്. സുകാഷിന്റെയും ലീനയുടെയും വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ജാക്വിലിനില്‍ നിന്ന് അറിയണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സുകേഷ് ചന്ദ്രശേഖറുമായുള്ള നടിയുടെ സാമ്പത്തിക ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്.
അടുത്ത മാസം ആദ്യ ആഴ്ചവരെ തന്നെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് ജാക്വിലിന്‍ വെള്ളിയാഴ്ച ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിച്ചതായാണ് വിവരം. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥന നിരസിച്ചതായാണ് റിപോര്‍ടുകള്‍. കേസുമായി ബന്ധപ്പെട്ട് ജാക്വിലിനെ ആഗസ്റ്റില്‍ ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എന്നാല്‍, സുകേഷുമായി മറ്റു സാമ്പത്തിക ഇടപാടുകളില്ലെന്നും ഇയാള്‍ തന്നില്‍നിന്നും പണം തട്ടിയെടുത്തതായും നടി ഇഡിയോട് വെളിപ്പെടുത്തുകയായിരുന്നു. അതിനിടെ നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി 23 വരെ നീട്ടി.
Powered by Info News For You

Comments
Post a Comment