നെയ്യാറ്റിന്‍കരയില്‍ തെരുവുനായ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം
തിരുവനനന്തപുരം: (www.kvartha.com 22.10.2021) നെയ്യാറ്റിന്‍കരയില്‍ തെരുവുനായ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ടിബി ജങ്ഷനിലാണ് സംഭവം.
അതേസമയം കഴിഞ്ഞ കുറേ ദിവസങ്ങളായി തെരുവുനായ്ക്കളുടെ ശല്യം ഇവിടെ കൂടുതലാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇതില്‍ ഇതുവരെ ഒരു നടപടിയും എടുത്തിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Keywords: Thiruvananthapuram, News, Kerala, Dog, Attack, Injured, Hospital, Medical College, 20 injured in stray dog attack in Neyyattinkara
Powered by Info News For You

Comments
Post a Comment