ഒക്ടോബര്‍ 20 മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെലോ അലേര്‍ട്
തിരുവനന്തപുരം: (www.kvartha.com 19.10.2021) സംസ്ഥാനത്ത് ഒക്ടോബര്‍ 20 മുതല്‍ 22 വരെ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കാസര്‍കോട്, കണ്ണൂര്‍, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഈ ദിവസങ്ങളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ചൊവ്വാഴ്ച പ്രത്യേക മഴ മുന്നറിയിപ്പില്ല.
യെലോ അലേര്‍ട് പ്രഖ്യാപിച്ച ജില്ലകള്‍
ബുധന്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
വ്യാഴം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍.
Keywords: Thiruvananthapuram, News, Kerala, Rain, Sea, Alert, Chance of heavy rain from October 20; Yellow Alert in 11 districts
Powered by Info News For You

Comments
Post a Comment