2 വനിതകളടക്കം കേരള ഹൈകോടതിയിലേക്ക് 4 അഡീഷനല്‍ ജഡ്ജിമാരെ നിയമിച്ചു
ന്യൂഡെല്‍ഹി: (www.kvartha.com 14.10.2021) രണ്ട് വനിതകളടക്കം കേരള ഹൈകോടതിയിലേക്ക് നാല് അഡീഷനല്‍ ജഡ്ജിമാരെ കൂടി നിയമിച്ചു. സി കെ ജയചന്ദ്രന്‍, സോഫി തോമസ്, പി ജി അജിത്കുമാര്‍, സി എസ് സുധ എന്നിവര്‍ക്കായുള്ള സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍കാര്‍ അംഗീകരിച്ചു.
സി കെ ജയചന്ദ്രന്‍: നിലവില്‍ കോട്ടയം പ്രിന്‍സിപല്‍ ജില്ലാ ജഡ്ജിയാണ്. ആലുവ ഈസ്റ്റ് കടുങ്ങല്ലൂര്‍ ലക്ഷ്മി വിലാസില്‍ ആര്‍ ചന്ദ്രശേഖരന്‍ കര്‍ത്തായുടെയും എല്‍ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ബി അണിമ. മകന്‍: കൃഷ്ണപ്രസാദ് ജെ ചന്ദ്രന്‍.
സോഫി തോമസ്: ഹൈകോടതിയിലെ ആദ്യ വനിതാ റജിസ്ട്രാര്‍ ജനറലാണ്. മൂവാറ്റുപുഴ വാഴക്കുളം എലുവിച്ചിറ പരേതനായ മാത്യു തോമസിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. ഓര്‍തോപീഡിക് സര്‍ജന്‍ ഡോ. ടി വൈ പൗലോസാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. പ്രണോയ് പോള്‍ (എം എസ്് ഓര്‍തോ വിദ്യാര്‍ഥി), പ്രിയങ്ക പോള്‍( പാല മുന്‍സിഫ്)
പി ജി അജിത്കുമാര്‍: നിലവില്‍ ഹൈകോടതി റജിസ്ട്രാര്‍ (ജില്ലാ ജുഡീഷ്യറി). കൊല്ലം അഞ്ചല്‍ വയല പുത്തന്‍വീട്ടില്‍ പരേതനായ ഗോപാലപിള്ളയുടെയും ജെ തങ്കത്തിന്റെയും മകനാണ്. ഭാര്യ വി എന്‍ രമ. മക്കള്‍: എ ആര്‍ അതുല്‍(ഗൂഗിള്‍), എ ആര്‍ അമല്‍( എല്‍ എല്‍ ബി വിദ്യാര്‍ഥി).
സി എസ് സുധ: നിലവില്‍ എറണാകുളം പ്രിന്‍സിപല്‍ സെഷന്‍സ് ജഡ്ജി. തിരുവനന്തപുരം അമ്പലമുക്ക് 'പ്രിയംവദ'യില്‍ പരേതനായ കെ ചന്ദ്രശേഖരന്‍ നായരുടെയും പാല്‍ക്കുളങ്ങര എന്‍ എസ് എസ് ഹൈസ്‌കൂള്‍ റിട. പ്രധാനാധ്യാപിക സുലോചനാ ദേവിയുടെയും മകളാണ്. സുപ്രീം കോടതി അഭിഭാഷകമായിരുന്ന പരേതനായ ബി വി ദീപകാണ് ഭര്‍ത്താവ്. സുപ്രീം കോടതി അഭിഭാഷകനായ എസ് ഡി കാര്‍ത്തികാണ് മകന്‍.
Powered by Info News For You

Comments
Post a Comment