കുരങ്ങുകളുടെ വികൃതി ഇത്തിരി കടുത്തുപോയി; ബസിനുനേരെ തെങ്ങിന് മുകളില്‍ നിന്നും കരിക്ക് പറിച്ചെറിഞ്ഞു; മുന്‍ഭാഗത്തെ ചില്ല് തകര്‍ന്ന് 2 യാത്രക്കാര്‍ക്ക് പരിക്ക്; ഉടമയ്ക്ക് 17,000 രൂപയുടെ നഷ്ടം

ഇരിട്ടി: (www.kvartha.com 05.10.2021) നാട്ടിന്‍ പുറത്ത് കുരങ്ങുകളുടെ ഉപദ്രവം ചിലപ്പോള്‍ കടുത്തുപോകാറുണ്ട്. വാഴക്കുലകളും കരിക്കുകളും തേങ്ങകളുമൊക്കെ എടുത്തുകഴിക്കുന്നതും നശിപ്പിക്കുന്നതും കുരങ്ങുകളുടെ പതിവാണ്. ആളുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് കഴിഞ്ഞദിവസം ഇരിട്ടിയില്‍ നടന്നത്.

Monkey attacks bus, broke front glass, Local News, News, Attack, Bus, Passengers, Injury, Compensation, Complaint, Kerala, Kannur

കുരങ്ങുകള്‍ ബസിനുനേരേ തെങ്ങിന് മുകളില്‍നിന്നും കരിക്ക് പറിച്ചെറിയുകയായിരുന്നു. ഇതേതുടര്‍ന്ന് ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. പൊട്ടിയ ചില്ല് തെറിച്ച് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇരിട്ടിയില്‍ നിന്നും പൂളക്കുറ്റിക്ക് നെടുംപൊയില്‍, വാരപ്പീടിക വഴി സര്‍വീസ് നടത്തുന്ന സെയ്ന്റ് ജൂഡ് ബസിനുനേരെയാണ് കുരങ്ങുകള്‍ കരിക്ക് പറിച്ചെറിഞ്ഞത്.

റോഡരികിലെ തെങ്ങില്‍ നിന്നായിരുന്നു ഓടുന്ന ബസിനുനേരെ ഉന്നം തെറ്റാതെയുള്ള കുരങ്ങുകളുടെ ഏറ്. ഈ വികൃതി കാരണം ബസ് ഉടമയ്ക്ക് നഷ്ടമായത് ചില്ലറയല്ല. ചില്ല് തകര്‍ന്നതിനെത്തുടര്‍ന്ന് ഒന്നരദിവസത്തെ സര്‍വീസ് മുടങ്ങി. നഷ്ടം ഉടമ തന്നെ വഹിക്കണം. കുരങ്ങുകളുടെ ആക്രമണത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വകുപ്പില്ലെന്നാണ് വനം വകുപ്പില്‍നിന്നും ബസുടമയ്ക്ക് കിട്ടിയ മറുപടി. മുന്നിലെ ചില്ല് മാറ്റാന്‍ മാത്രം ഉടമയ്ക്ക് വേണ്ടി വന്നത് 17,000 രൂപയാണ്. മൂന്ന് ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന ഈ റൂടില്‍ ഇപ്പോള്‍ ഒരു ബസ് മാത്രമാണ് ഓടുന്നത്.

പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണ്. കാല്‍നടയാത്രക്കാര്‍ക്കും ബസ് ഉള്‍പെടെയുള്ള വാഹനങ്ങള്‍ക്കും നേരേ വാനരപ്പട പതിയിരുന്ന് ആക്രമണം നടത്തുകയാണ്. കുരങ്ങുകളെ വനത്തിലേക്ക് തുരത്താനുള്ള ഒരു നടപടിയും വനംവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

Keywords: Monkey attacks bus, broke front glass, Local News, News, Attack, Bus, Passengers, Injury, Compensation, Complaint, Kerala, Kannur.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?