ഇന്‍ഡ്യന്‍ അന്‍ഡര്‍ 19 ക്രികെറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ അവി ബാരോട് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു; മരണം ഐ പി എല്‍ ഫൈനല്‍ മത്സരം കണ്ടുകൊണ്ടിരിക്കെ

രാജ്‌കോട്ട്: (www.kvartha.com 17.10.2021) ഇന്‍ഡ്യന്‍ അന്‍ഡര്‍ 19 ക്രികെറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ അവി ബാരോട് (29) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വെള്ളിയാഴ്ച രാത്രി അഹ് മദാബാദിലെ വീട്ടില്‍ വച്ച് ഐ പി എല്‍ ഫൈനല്‍ മത്സരം കാണുന്നതിനിടെയാണ് സംഭവം. അസ്വസ്ഥത തോന്നിയ അവിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Saurashtra cricketer Avi Barot dies of cardiac arrest while watching IPL final, Gujarat, News, Dead, Sports, IPL, Player, Hospital, Treatment, National, Cricket

അവിയുടെ പിതാവ് 42-ാം വയസില്‍ മരണമടഞ്ഞിരുന്നു. ഭാര്യ നാലു മാസം ഗര്‍ഭിണിയാണ്. 2019- 20 സീസണില്‍ രഞ്ജി ട്രോഫി നേടിയ സൗരാഷ്ട്രയുടെ വികെറ്റ് കീപെര്‍ ബാറ്ററായ ബാരോട് ഹരിയാന, ഗുജറാത്  ടീമുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 38 ലിസ്റ്റ് എ മത്സരങ്ങളും 20 ആഭ്യന്തര ട്വന്റി20 മത്സരങ്ങളും കളിച്ചു.

രഞ്ജി ഫൈനലില്‍ ബന്‍ഗാളിനെതിരെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടി (54). രണ്ടാം ഇന്നിങ്‌സില്‍ 39 റണ്‍സെടുത്ത് ടോപ് സ്‌കോററുമായി. 2015-16, 2018-19 സീസണുകളില്‍ രഞ്ജി ഫൈനല്‍ കളിച്ച സൗരാഷ്ട്ര ടീമിലും അംഗമായിരുന്നു.

അവി ബാരോടിന്റെ പെട്ടെന്നുള്ള മരണത്തില്‍ ഞെട്ടിയിരിക്കയാണ് സൗരാഷ്ട്ര ക്രികെറ്റ് അസോസിയേഷന്‍. മരണം സംബന്ധിച്ച് സൗരാഷ്ട്ര ക്രികെറ്റ് അസോസിയേഷന്‍ ഇറക്കിയ പ്രസ്താവനയില്‍ 'അവി ബാരോടിന്റെ പെട്ടെന്നുള്ള വിയോഗം ഞെട്ടിപ്പിക്കുന്നതും അത്യന്തം ദു:ഖകരവുമാണെന്ന് പറഞ്ഞു. സൗരാഷ്ട്രയിലെ ശ്രദ്ധേയനായ ക്രികെറ്റ് താരം. കടുത്ത ഹൃദയസ്തംഭനത്തെ തുടര്‍ന്ന് 2021 ഒക്ടോബര്‍ 15 ന് വൈകുന്നേരം സ്വര്‍ഗീയ വസതിയിലേക്ക് പോയി,' എന്നും പറഞ്ഞു.
Keywords: Saurashtra cricketer Avi Barot dies of cardiac arrest while watching IPL final, Gujarat, News, Dead, Sports, IPL, Player, Hospital, Treatment, National, Cricket.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?