വിവാഹിതരായി എന്ന് അവകാശപ്പെട്ട് സുരക്ഷ നല്‍കണമെന്ന ആവശ്യവുമായി 19കാരനും 20കാരിയും കോടതിയില്‍; വിവാഹം അസാധുവാക്കി!
ചണ്ഡീഗഡ്: (www.kvartha.com 13.10.2021) ഒളിച്ചോടി വിവാഹം കഴിച്ച 19 കാരന്റെയും 20 കാരിയുടെയും വിവാഹം അസാധുവാക്കി പഞ്ചാബ്- ഹരിയാന ഹൈകോടതി. ഹോടെല്‍ മുറിയില്‍വച്ച് വിവാഹിതരായെന്ന് അവകാശപ്പെട്ട് കൗമാരക്കാര്‍ ആവശ്യമായ സുരക്ഷ നല്‍കണമെന്ന ആവശ്യവുമായി നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി വിവാഹം അസാധുവാക്കി ഉത്തരവിട്ടത്.
കഴിഞ്ഞ സെപ്തംബര്‍ 26നാണ് ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചത്. തുടര്‍ന്ന് ഇരുവരുടെയും കുടുംബങ്ങളില്‍ നിന്നും ഭീഷണിയുണ്ടെന്നും, തങ്ങള്‍ക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്. കോടതി വിവാഹത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സെര്‍ടിഫികറ്റിന് പകരം കല്ല്യാണ ഫോടോകള്‍ എന്ന് പറഞ്ഞ് ചില ചിത്രങ്ങളാണ് ഇവര്‍ ഹാജരാക്കിയത്. ഒരു പാത്രം ഹോമകുണ്ഡമായിവച്ച് പെണ്‍കുട്ടിയെ ആണ്‍കുട്ടി സിന്ദൂരം അണിയിക്കുന്നതായിരുന്നു ഫോടോയില്‍.
ഹോടെല്‍ മുറിയില്‍ വച്ച് സിന്ദൂരം ചാര്‍ത്തിയെന്നും, പാത്രത്തില്‍ തയ്യാറാക്കിയ ഹോമകുണ്ഡത്തിന് മുന്നില്‍ പരസ്പരം മാലചാര്‍ത്തിയെന്നും. ഇത് വിവാഹമായി കരുതണമെന്നും കൗമരക്കാര്‍ കോടതിയോട് പറഞ്ഞു. എന്നാല്‍ ഈ ചടങ്ങില്‍ ആരാണ് മന്ത്രം ചൊല്ലിയത് എന്ന് കോടതി തിരിച്ച് ചോദിച്ചു.
ഹോമകുണ്ഡം കൃത്യമല്ല അത് ഒരു പാത്രത്തിലാണെന്നും ഇത്തരം ഹോടെല്‍ മുറിയില്‍വച്ച് നടത്തിയ വിവാഹത്തിന് സാധുതയില്ലെന്നും പറഞ്ഞ് തള്ളിയ കോടതി ഇവര്‍ക്ക് 25,000 രൂപ പിഴയും വിധിച്ചു. ആണ്‍കുട്ടിയുടെ പ്രായം കൂട്ടികാണിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും കോടതി പറഞ്ഞു. അതേസമയം, ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി.
Powered by Info News For You

Comments
Post a Comment