വാഹനപരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കവെ 17കാരന്റെ ബൈകിടിച്ച് എസ്‌ഐക്ക് പരിക്ക്


പെരിന്തല്‍മണ്ണ: (www.kvartha.com 29.10.2021) വാഹനപരിശോധനയ്ക്കിടെ 17കാരന്റെ ബൈകിടിച്ച് ട്രാഫിക് എസ്‌ഐക്ക് പരിക്കേറ്റു. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കവെ നിയന്ത്രണം തെറ്റി വീണ 17കാരന്റെ ബൈകിടിച്ച് ട്രാഫിക് എസ് ഐ കെ അബ്ദുല്‍ അസീസിനാണ് പരിക്കേറ്റത്. എസ് ഐയുടെ കാലുകള്‍ക്കാണ് പരിക്കേറ്റത്. 

News, Kerala, State, Malappuram, Accident, Injured, Case, Traffic SI injured in seventeen year old bike hit


വ്യാഴാഴ്ച രാവിലെ 11.15ഓടെ പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡില്‍ കുന്നപ്പള്ളിയിലാണ് സംഭവം. പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് പുലാമന്തോള്‍ ഭാഗത്തേക്ക് പോവുകയായിരുന്നു 17കാരന്‍. പൊലീസിനെ കണ്ട് മറ്റൊരു ബൈകിന്റെ ഇടതുഭാഗത്തുകൂടി വെട്ടിച്ച് വേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ ബൈക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 

തെറിച്ച് വീണ വാഹനം അല്‍പം മാറി നിന്നിരുന്ന എസ് ഐയുടെ കാലുകളില്‍ ഇടിക്കുകയായിരുന്നു. 17 കാരനെതിരെയും രക്ഷിതാക്കള്‍ക്കെതിരെയും കേസെടുക്കുമെന്ന് സി ഐ അറിയിച്ചു.

Keywords: News, Kerala, State, Malappuram, Accident, Injured, Case, Traffic SI injured in seventeen year old bike hit

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?