പീഡനത്തിനിരയായതിനെ തുടര്‍ന്ന് 17 കാരി ജീവനൊടുക്കിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍


പീരുമേട്: (www.kvartha.com 05.10.2021) പീഡനത്തിനിരയായതിനെ തുടര്‍ന്ന് 17 കാരി ജീവനൊടുക്കിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കരടിക്കുഴി സ്വദേശി ആനന്ദാണ് (23) പിടിയിലായത്. പീഡനത്തിനിരയായതിന് പിന്നാലെ കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ഡിസംബര്‍ 17ന് ആണ് കരടിക്കുഴി സ്വദേശിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു കാണാതാവുകയായിരുന്നു. തൊട്ടടുത്ത ദിവസം അയല്‍വാസിയുടെ കുളത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 

News, Kerala, State, Kottayam, Molestation, Death, Girl, Police, Youth, Arrested, Dead Body, Man arrested in alleged molested case in Peermade


തുടര്‍ന്ന് നടത്തിയ പോസ്റ്റ് മോര്‍ടെത്തില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന ആനന്ദിനെ പലവട്ടം ചോദ്യം ചെയ്തു. എന്നാല്‍ ഇയാള്‍ ബന്ധം നിഷേധിച്ചു. തുടര്‍ന്ന് ആനന്ദ് ഉള്‍പെടെ സമീപവാസികളായ മൂന്ന് യുവാക്കളെ ഡി എന്‍ എ ടെസ്റ്റിന് വിധേയരാക്കി. ഡി എന്‍ എ ഫലം വന്നതോടെ കേസിലെ പ്രതി ആനന്ദാണെന്ന് ഉറപ്പിക്കുകയായിരുന്നു.

പീരുമേട് എസ് എച് ഒ ഡി രജീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ആനന്ദിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു.

Keywords: News, Kerala, State, Kottayam, Molestation, Death, Girl, Police, Youth, Arrested, Dead Body, Man arrested in alleged molested case in Peermade

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?