മലപ്പുറത്ത് 17 കാരി പീഡനത്തിനിരയായി യൂട്യൂബ് നോക്കി പ്രസവമെടുത്ത സംഭവം; ഗര്‍ഭിണിയായിരിക്കെ പെണ്‍കുട്ടിക്ക് 2 ആശുപത്രികളില്‍ നിന്ന് വൈദ്യസഹായം കിട്ടിയിട്ടുണ്ടെന്ന് പൊലീസ്, അന്വേഷണം കൂടുതല്‍ പേരിലേക്ക്
മലപ്പുറം: (www.kvartha.com 28.10.2021) കോട്ടക്കലില്‍ പീഡനത്തിനിരയായി പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളാന്‍ സാധ്യത. യൂട്യൂബ് നോക്കി കാര്യങ്ങള്‍ മനസിലാക്കി സ്വയം പ്രസവമെടുത്തെന്ന പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഗര്‍ഭിണിയായിരിക്കെ പെണ്‍കുട്ടിക്ക് രണ്ട് ആശുപത്രികളില്‍ നിന്ന് വൈദ്യസഹായം കിട്ടിയിട്ടുണ്ടെന്നാണ് അനുമാനം. ഇതെങ്ങനെയെന്നും പൊലീസ് അന്വേഷിക്കും.
ആവശ്യമെങ്കില്‍ റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കും സുഹൃത്തായിരുന്ന 21 കാരന്റെ വീട്ടുകാര്‍ക്കും എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്നാണ് പൊലീസിന് കിട്ടിയിട്ടുള്ള വിവരം.
സംഭവമറിഞ്ഞ് കോട്ടക്കല്‍ പൊലീസ് പോക്സോ വകുപ്പ് പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിട്ടും ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്ന കുറ്റവും യുവാവിനെതിരെ ചുമത്തുമെന്നാണ് വിവരം.
ഈ മാസം 20 നാണ് പെണ്‍കുട്ടി സ്വന്തം വീട്ടുകാരറിയാതെ മുറിയില്‍ പ്രസവിച്ചത്. പ്രസവം കഴിഞ്ഞ് മൂന്നുദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭം മറച്ചുവച്ച പെണ്‍കുട്ടി യൂട്യൂബില്‍ നോക്കിയാണ് ഗര്‍ഭകാല പരിചരണവും പ്രസവമെടുക്കലും നടത്തിയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പൊക്കിള്‍ കൊടി മുറിക്കലടക്കമുള്ള വിവരങ്ങള്‍ യൂട്യൂബില്‍ നിന്നാണ് പഠിച്ചതെന്നും വീട്ടുകാര്‍ പോലും അറിയാതെയാണ് എല്ലാം നടന്നെതെന്നുമാണ് അധികൃതര്‍ക്ക് നല്‍കുന്ന വിവരം.
കോവിഡ് കാലമായതിനാല്‍ കുട്ടി പുറത്തിറങ്ങാറില്ലായിരുന്നുവെന്നും ഇതിനിടെ അയല്‍വാസിയായ യുവാവുമായി വിദ്യാര്‍ഥിനിക്ക് പ്രണയമുണ്ടായിരുന്നുവെന്നുമാണ് ആരോപണം.
Powered by Info News For You

Comments
Post a Comment