17 കാരിയെ പീഡിപ്പിച്ചെന്ന പോക്സോ കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും പിഴയും

കാസർകോട്: (www.kasargodvartha.com 01.10.2021) 17 കാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ എ രമേശൻ എന്ന ചിമ്മിണി രമേശനെയാണ് (42) കാസർകോട് പോക്സോ കോടതി ജഡ്ജ് എ വി ഉണ്ണികൃഷ്ണൻ 12 വർഷം കഠിന തടവിനും 60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
< !- START disable copy paste -->
Kasaragod, News, Kerala, Top-Headlines, Case, Assault, Fine, Court, Court order, Hosdurg, Police, Police-station, Investigation, DYSP, Assault case; accused sentenced to 12 years imprisonment and fine.

പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം അധികം കഠിന തടവ് അനുഭവിക്കണം. 2013 ഡിസംബർ 15ന് രാത്രി 10 .30 മണിയോടെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടർ പ്രകാശ് അമ്മണ്ണായ ഹാജരായി. കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചത് സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡി വൈ എസ് പി ആയിരുന്ന ഹരിശ്ചന്ദ്ര നായിക്കായിരുന്നു.


Keywords: Kasaragod, News, Kerala, Top-Headlines, Case, Assault, Fine, Court, Court order, Hosdurg, Police, Police-station, Investigation, DYSP, Assault case; accused sentenced to 12 years imprisonment and fine.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?