16 കാരിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി; ക്രികെറ്റ് ക്ലബിന്റെ ക്യാപ്റ്റനെതിരെ പോക്‌സോ കേസ്
ചെന്നൈ: (www.kvartha.com 21.10.2021) 16 കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ ക്രികെറ്റ് ക്ലബിന്റെ ക്യാപ്റ്റന്‍ രോഹിത് ദാമോദരനെതിരെ പോക്‌സോ കേസ്. ക്രികെറ്റ് കോചിങ്ങിനെത്തിയപ്പോള്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ക്ലബ് സിചെം മധുരൈ പാന്തേഴ്‌സിന്റെ കോചായ താമരൈക്കണ്ണന് ആദ്യം പരാതി നല്‍കിയിരുന്നുന്നെന്നും എന്നാല്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്നാണ് പുതുച്ചേരി ചൈല്‍ഡ് വെല്‍ഫയര്‍ കമിറ്റിയെ സമീപിച്ചത്.
പരാതി നല്‍കിയാല്‍ വരും വരായ്കകള്‍ അനുഭവിക്കേണ്ടിവരുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. കോചുമാരായ താമരൈക്കണ്ണന്‍, ജയകുമാര്‍, ദാമോദരന്‍, രോഹിത്, സെക്രട്ടറി വെങ്കട്ട് എന്നിവര്‍ക്കെതിരെയാണ് കേസ്. കേസില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
പ്രശസ്ത സംവിധായകന്‍ എസ് ഷങ്കറിന്റെ മരുമകനാണ് രോഹിത് ദാമോദരന്‍. ഈ വര്‍ഷം ജൂണിലായിരുന്നു രോഹിതിന്റെയും ഷങ്കറിന്റെ മൂത്ത മകള്‍ ഐശ്വര്യയുടെയും വിവാഹം.
Powered by Info News For You

Comments
Post a Comment