ജമ്മു കശ്മീരിലെ പൂഞ്ച് പ്രദേശത്ത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ 15-ാം ദിവസവും തുടരുന്നു

ശ്രീനഗര്‍: (www.kvartha.com 25.10.2021) ജമ്മു കശ്മീരിലെ പൂഞ്ച് പ്രദേശത്ത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ 15-ാം ദിവസവും തുടരുന്നു. വിവിധ ഏറ്റുമുട്ടലുകളിലായി ഇതുവരെ ഒരു മലയാളി അടക്കം ഒമ്പത് സൈനികര്‍ വീരമൃത്യു വരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മെന്ദറിലെ ബട്ട ദുര്യന്‍ വനത്തിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. പൂഞ്ചിലെ സുറന്‍കോട്ടും രജൗരി ജില്ലയിലെ തനമണ്ടി പ്രദേശവും ചേരുന്ന സ്ഥലമാണിത്. ഇവിടെ തീവ്രവാദികള്‍ക്ക് വേണ്ടി വ്യാപക പരിശോധനയാണ് പൊലീസും സൈന്യവും ചേര്‍ന്ന് നടത്തുന്നതെന്നാണ് സൈന്യം അറിയിച്ചത്.

Firing resumes in J&K’s Poonch as counter-insurgency operation enters day 15, Srinagar, Jammu, Kashmir, Military, Killed, Attack, National, News

ഞായറാഴ്ച പൂഞ്ച് ജില്ലയിലെ വനങ്ങളില്‍ സൈന്യം നടത്തിയ തിരച്ചിലിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ത്തിരുന്നു. തുടര്‍ന്ന് തിരിച്ചടിച്ച സൈന്യം ഒരു പാകിസ്താനി തീവ്രവാദിയെ കൊലപ്പെടുത്തിയെന്നാണ് വിവരം. തടവിലാക്കിയിരുന്ന ലക്ഷ്വറെ ത്വയ്ബ അംഗമായ സിയ മുസ്തഫ എന്ന പാക് തീവ്രവാദി ബട ദുര്യന്‍ ആണ് വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

ഒളിച്ചിരിക്കുന്നവരെ കണ്ടെത്താന്‍ വേണ്ടിയാണ് തടവിലാക്കിയ തീവ്രവാദി സിയ മുസ്തഫയെ സൈന്യം കൂടെ കൂട്ടിയത്. എന്നാല്‍ സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും സിയ മുസ്തഫ കൊല്ലപ്പെടുകയുമായിരുന്നു എന്നും സൈന്യത്തോടെ അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. വെടിവെപ്പില്‍ രണ്ട് പൊലീസുകാര്‍ക്കും ഒരു സൈനികനും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഒക്ടോബര്‍ 11ന് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലം വെളിയം കുടവട്ടൂര്‍ ആശാന്‍മുക്ക് ശില്‍പാലയത്തില്‍ വൈശാഖ്(24) ഉള്‍പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്.

Keywords: Firing resumes in J&K’s Poonch as counter-insurgency operation enters day 15, Srinagar, Jammu, Kashmir, Military, Killed, Attack, National, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?