വികസന പദ്ധതികളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പ്രകൃതിയെ നോവിക്കുന്നു; മംഗ്‌ളുറു നഗരത്തെ പച്ച പുതപ്പിക്കാനൊരുങ്ങി അധികൃതര്‍; ആദ്യഘട്ടത്തില്‍ ഹരിതഭംഗി നിറഞ്ഞ 15 പാര്‍കുകള്‍ വരുന്നു

മംഗ്‌ളുറു: (www.kasargodvartha.com 22.10.2021) സ്മാര്‍ട് സിറ്റി പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ മംഗ്‌ളൂറില്‍ ഊര്‍ജിതമായി നടന്നുകൊണ്ടിരിക്കെ നഗരത്തിലെ വിവിധയിടങ്ങളില്‍ ഹരിതഭംഗി നിറഞ്ഞ പാര്‍കുകള്‍ സ്ഥാപിച്ച് പച്ച പുതപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മംഗ്‌ളുറു നഗരവികസന അതോറിറ്റി (എം യു ഡി എ). ആദ്യഘട്ടത്തില്‍ 15 പാര്‍കുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. ഒഴിഞ്ഞുകിടക്കുന്ന സര്‍കാര്‍ ഭൂമി ഉപയോഗപ്പെടുത്തിയാണ് പാര്‍കുകള്‍ ഒരുക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി സര്‍വേ നടത്തിയിട്ടുണ്ട്. ഇതിന്റെ നടപടികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
                   
News, Karnataka, Mangalore, Public palce, Building, Top-Headlines, Development project, Worke, National, District, District-Panchayath, Panchayath, 15 more parks planned to be raised in Mangalore city.

വികസന പദ്ധതികള്‍ വലിയ തോതില്‍ പച്ചപ്പ് നശിപ്പിക്കുന്നതിനാലും എല്ലായിടത്തും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വര്‍ധിച്ച് താപനില കുതിച്ചുയരുന്നതിനാലും നഗരത്തില്‍ പച്ചപ്പ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് എം യു ഡി എ ചൂണ്ടിക്കാട്ടുന്നു. നഗരത്തിലെ ജനസംഖ്യ വര്‍ധിച്ചതോടെ ആളുകള്‍ക്ക് വിശ്രമത്തിനും വ്യായാമത്തിനുമുള്ള പൊതു ഇടങ്ങളുടെ അപര്യാപ്തതയുമുണ്ട്. അഞ്ച് സെന്റില്‍ താഴെ വിസ്തീര്‍ണ്ണമുള്ള ഒഴിഞ്ഞ സ്ഥലങ്ങളില്‍ മിയാവാകി മോഡല്‍ പാര്‍കുകള്‍ സ്ഥാപിക്കാനാണ് എം യു ഡി എ ആലോചിക്കുന്നത്.

സ്ഥല ലഭ്യത പ്രശ്‌നമുള്ളതിനാല്‍ വലിയ പാര്‍കുക്കുകളുടെ നിര്‍മാണം സാധ്യമല്ല. പകരമായി മിനി പാര്‍കുകള്‍ സ്ഥാപിക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബിജയ് വിവേകാനന്ദ മിനി പാര്‍ക്, കറങ്കല്‍പാടി അറൈസ് അവെയ്ക് മിനി പാര്‍ക് തുടങ്ങിയ ഇത്തരം ശ്രമങ്ങള്‍ ചിലയിടങ്ങളില്‍ നടക്കുന്നുണ്ട്. ഉര്‍വ സ്റ്റോറില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപം ഒരു മിയാവാക്കി പാര്‍കും കദ്രിയിലെ സിറ്റി ആശുപത്രിക്ക് സമീപം ഒരു മിനി പാര്‍കും വരുന്നുണ്ട്. ആദ്യഘട്ടത്തില്‍, ഓരോ നാല് വാര്‍ഡുകള്‍ക്കും ഒരു പാര്‍ക് എന്നനിലയില്‍ നിര്‍മിക്കാനാണ് എം യു ഡി എ പദ്ധതിയിടുന്നത്.


Keywords: News, Karnataka, Mangalore, Public palce, Building, Top-Headlines, Development project, Worke, National, District, District-Panchayath, Panchayath, 15 more parks planned to be raised in Mangalore city.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?