പരുന്ത് റാഞ്ചി കൂട് താഴെയിട്ടു; തേനീച്ചകളുടെ കുത്തേറ്റ് 15 പേര്‍ ചികിത്സയില്‍
കിഴിശ്ശേരി: (www.kvartha.com 19.10.2021) തേനീച്ചകളുടെ കുത്തേറ്റ് 15 ഓളം പേര്‍ക്ക് പരിക്ക്. കുഴിമണ്ണ മൂന്നാം വാര്‍ഡില്‍ മുണ്ടംപറമ്പ് പൊറ്റമ്മക്കുന്നത്ത് ഫര്‍ണിച്ചര്‍ തൊഴിലാളികള്‍ക്കാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇവര്‍ ജോലി ചെയ്യുന്ന ഷെഡിന് 100 മീറ്റര്‍ ദൂരത്തുള്ള മരത്തിലുള്ള തേനീച്ച കൂട് പരുന്ത് റാഞ്ചി പറന്നു. തുടര്‍ന്ന് ഷെഡിന് മുകളില്‍ തേനീച്ചക്കൂട് വീണതോടെ ഇവ കൂട്ടമായി ആക്രമിക്കുകയായിരുന്നു.
തേനീച്ചയുടെ കുത്തേറ്റ് പരിക്കേറ്റവരില്‍ എട്ട് പേര്‍ കോഴിക്കോട് മെഡികല്‍ കോളജിലും മറ്റുള്ളവര്‍ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. എല്ലാവരെയും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഫര്‍ണിച്ചര്‍ ഷെഡ് ഉടമ മുണ്ടംപറമ്പ് പുല്ലുപറമ്പന്‍ കൊട്ടക്കാട്ടില്‍ അബൂബക്കര്‍, ഇതര സംസ്ഥാന തൊഴിലാളിയായ ഷരീഫ് എന്നിവര്‍ക്കാണ് അധികം കുത്തേറ്റത്. കുത്തേറ്റവരില്‍ പകുതിയിലധികം പേര്‍ ഫര്‍ണിച്ചര്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ്.
Keywords: Kerala, News, Attack, Treatment, Injured, Medical College, Hospital, 15 injured in honey bee attack
Powered by Info News For You

Comments
Post a Comment