മർകസ് നോളജ് സിറ്റിക്കെതിരായ ചാനൽ വാർത്ത വാസ്തവവിരുദ്ധമെന്ന് അധികൃതർ; 'പദ്ധതിക്ക് 1500 ഏകെര്‍ ഭൂമി ഇല്ല; കേന്ദ്ര പരിസ്ഥിതി വകുപ്പിലെ ശാസ്ത്രജ്ഞരുടെ വിദഗ്ദ സംഘം അനുകൂല റിപോർട് നല്‍കിയിരുന്നു; എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നു'
കോഴിക്കോട്: (www.kvartha.com 29.10.2021) മര്‍കസ് നോളജ് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഭൂമി തരം മാറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന രീതിയില്‍ ഒരു ചാനല്‍ പുറത്തുവിട്ട വാര്‍ത്ത വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. നോളജ് സിറ്റി പദ്ധതിക്ക് 1500 ഏകെര്‍ ഭൂമി ഇല്ല. വസ്തുതാ വിരുദ്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനല്‍ അറിഞ്ഞോ അറിയാതെയോ ചില നിക്ഷിപ്ത താത്പര്യക്കാരുടെ കൈയാളുകളായി മാറുകയായിരുന്നുവെന്നും അധികൃതർ പ്രസ്താവിച്ചു.
കേരളാ ഭൂപരിഷ്‌കരണ നിയമത്തിലെ വിവിധ വകുപ്പുകളോ അതുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ കോടതി വിധികളോ മനസിലാക്കാന്‍ ശ്രമിച്ചിട്ടില്ല. ഭൂപരിഷ്‌കരണ നിയമ പ്രകാരം തരം മാറ്റപ്പെട്ട ഭൂമിയുടെ വിനിയോഗം, ഭൂമിയുടെ വിസ്തൃതി എന്നിവയെ ആശ്രയിച്ചാണ് വിവിധ നിയമങ്ങള്‍ ബാധകമാവുക. വകുപ്പ് 81(1)(ഇ) ഇളവുപ്രകാരമുള്ള ഭൂമിയുടെ തരം മാറ്റത്തെയും അവയുടെ വിനിയോഗത്തെയും ഉടമസ്ഥാവകാശത്തേയും കുറിച്ച് കേരള ഹൈകോടതി പുറപ്പെടുവിച്ച വിവിധ വിധിന്യായങ്ങള്‍ ശ്രദ്ധേയമാണ്. മര്‍കസ് നോളജ് സിറ്റി പദ്ധതി ഭൂമിക്ക് പരിപൂര്‍ണ നിയമ പ്രാബല്യം ഉണ്ടെന്ന വസ്തുതയാണ് ഈ വിധികളെല്ലാം വെളിപ്പെടുത്തുന്നത്.
വിവിധ പാരിസ്ഥിതിക വിഷയങ്ങള്‍ ഉന്നയിച്ച് ചിലർ നോളജ് സിറ്റിക്കെതിരെ നേരത്തെ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി വകുപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം പദ്ധതി സന്ദര്‍ശിക്കുകയും പഠനം നടത്തിയ ശേഷം അനുകൂല റിപോർട് നല്‍കിയിരുന്നു. തുടര്‍ന്ന് കേരളത്തിലെ പരിസ്ഥിതി, വനസംരക്ഷണം, ജലസേചനം, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ മേധാവികളെ ഹരിത ട്രൈബ്യൂണല്‍ ചുമതലപ്പെടുത്തുകയും ഈ ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസിലാക്കുകയും വിവിധ സര്‍കാര്‍ ഓഫീസുകളിലെ രേഖകള്‍ പരിശോധിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ് നടത്തുകയും ചെയ്ത ശേഷം പരിപൂര്‍ണമായും അനുകൂല റിപോർട് നല്‍കിയ ശേഷമാണ് ഹരിത ട്രൈബ്യൂണല്‍ നോളജ് സിറ്റി നിര്‍മാണത്തിന് പരിപൂര്‍ണ അനുമതി നല്‍കിയതെന്നും അധികൃതർ വിശദീകരിച്ചു.
ഭൂമി തരം മാറ്റം തുടങ്ങിയ ആരോപണങ്ങള്‍ അന്നത്തെ പരാതിക്കാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പുകളുടെ റിപോര്‍ടുകളും രേഖകളും പരിശോധിച്ച് ഹരിത ട്രൈബ്യൂണല്‍ നോളജ് സിറ്റി നിര്‍മാണത്തില്‍ നിയമ വിരുദ്ധമായ ഒന്നുമില്ലെന്ന് കണ്ടെത്തി അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്തത്. കോടഞ്ചേരി പഞ്ചായത്തിലെ ആയിരക്കണക്കിനു ഏകെറുകളില്‍ നിയമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന പ്രചാരണങ്ങളിലൂടെ പ്രദേശ വാസികളുടെ ഭൂക്രയവിക്രയങ്ങള്‍ സങ്കീര്‍ണമാക്കാനും ജീവിതോപാധികള്‍ക്ക് തടയിടാനുള്ള ഗൂഢാലോചന കരുതിയിരിക്കേണ്ടതാണെന്നും അധികൃതർ പറഞ്ഞു.
കേരളത്തിന്റെ പൊതുവായും കോടഞ്ചേരി പ്രദേശത്തിന്റെ പ്രത്യേകിച്ചുമുള്ള വിദ്യാഭ്യാസ മുന്നേറ്റത്തിനും വേണ്ടിയുള്ള സ്ഥാപനങ്ങള്‍, ആതുരാലയം, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, തൊഴില്‍ സംരംഭങ്ങള്‍, പാര്‍പിട സൗകര്യം എന്നിങ്ങനെ വിവിധ സംരംഭങ്ങളുടെ കൂടിച്ചേരലാണ് മര്‍കസ് നോളജ് സിറ്റി വിഭാവനം ചെയ്യുന്നത്. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ മര്‍കസ് നേരിട്ട് നടത്തുകയും മറ്റുള്ളവ സമാന മനസ്‌കരായ സംരംഭകർ, മർകസ് പൂർവ വിദ്യാർഥികൾ, പ്രസ്ഥാന ബന്ധുക്കൾ എന്നിവർ കൂടിച്ചേര്‍ന്നുമാണ് നോളജ് സിറ്റി എന്ന ആശയത്തെ യാഥാർഥ്യമാക്കുന്നത്.
നിലവില്‍ മര്‍കസ് നോളജ് സിറ്റിയില്‍ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളും നടക്കുന്നുണ്ട്. രണ്ടായിരത്തിലധികം ആളുകള്‍ ഇവിടെ തൊഴില്‍ ചെയ്യുന്നുണ്ട്. കൂടാതെ അനേകം പേര്‍ക്ക് പരോക്ഷമായും മര്‍കസ് നോളജ് സിറ്റി ജീവനോപാധി നല്‍കുന്നുണ്ട്. പ്രദേശവാസികളുടെ പരിപൂര്‍ണ പിന്തുണയോടടെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മര്‍കസ് നോളജ് സിറ്റിയിലെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിയമപരമായാണ് നടന്നു വരുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നതായും വികസന വിരോധികളായ ചിലരുടേയും ഏതാനും നിഗൂഡ താല്‍പര്യക്കാരുടെയും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Powered by Info News For You

Keywords: News, Kerala, Kozhikode, SSF, Report, Investigation-report, Markaz Knowledge City, Markaz, Authorities says that channel news against Markaz Knowledge City is untrue.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment