മീന്‍പിടിത്തക്കാരുടെ വലയില്‍ കുടുങ്ങിയ ഭീമന്‍ മത്സ്യത്തെ കടലില്‍ തന്നെ ഇറക്കിവിട്ടു; 1500 കിലോഗ്രാമിനടുത്ത് തൂക്കം

മംഗ്‌ളുറു: (www.kvartha.com 27.10.2021) മീന്‍പിടിത്തക്കാരുടെ വലയില്‍ കുടുങ്ങിയ ഭീമന്‍ മത്സ്യത്തെ കടലില്‍ തന്നെ ഇറക്കിവിട്ടു. മംഗ്‌ളുറു കടപ്പുറത്ത് നിന്നും മീന്‍പിടിക്കാന്‍ പോയ സാഗര്‍ എന്ന ബോടിലുള്ളവരുടെ വലയിലാണ് സ്രാവ് വിഭാഗത്തില്‍പ്പെട്ട 1500 കിലോഗ്രാമിന് അടുത്ത് തൂക്കമുള്ള മീന്‍ കുടുങ്ങിയത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വലിയ മീനെ കിട്ടിയത് തങ്ങളുടെ വാട്‌സ്ആപ് ഗ്രൂപിലും മറ്റും ഇട്ടതോടെയാണ് പിടിക്കാന്‍ നിരോധനമുള്ള വിഭാഗത്തില്‍പ്പെട്ട മത്സ്യമാണിതെന്ന് മനസിലായത്. ഇതോടെ ഇതിനെ കടലിലേക്ക് തന്നെ തുറന്നുവിടുകയായിരുന്നു എന്നാണ് റിപോര്‍ട്. മത്സ്യത്തെ തിരിച്ച് കടലില്‍ വിടാന്‍ മറ്റു ബോടുകളുടെ സഹായവും തേടിയിരുന്നു. 

Mangalore, News, National, Fish, Fishermen, Sea, Fisherman caught two and half ton weight fish put back to sea

Keywords: Mangalore, News, National, Fish, Fishermen, Sea, Fisherman caught two and half ton weight fish put back to sea


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?