കനത്ത മഴ; മട്ടാഞ്ചേരിയില്‍ കെട്ടിടം അപകടാവസ്ഥയില്‍, 15 കുടുംബങ്ങളെ മാറ്റി
എറണാകുളം: (www.kvartha.com 17.10.2021) മട്ടാഞ്ചേരിയില്‍ കെട്ടിടം അപകടാവസ്ഥയിലായതിന് പിന്നാലെ 15 കുടുംബങ്ങളെ മാറ്റി. ശനിയാഴ്ച പെയ്ത മഴയിലാണ് വഖഫ് ഭൂമിയിലുള്ള മട്ടേഞ്ചേരി ബിഗ് ബന്‍ എന്ന കെട്ടിടം കൂടുതല്‍ അപകടാവസ്ഥയിലായത്. ശനിയാഴ്ച പ്രദേശത്ത് മഴ കനത്ത് പെയ്തിരുന്നു.
കനത്ത കാറ്റ് വീശിയതോടെ ഭയന്ന കെട്ടിടത്തിലെ താമസക്കാര്‍ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സിലര്‍ ഉള്‍പെടെ സ്ഥലത്തെത്തി. കൗണ്‍സിലര്‍ ഇടപെട്ടാണ് കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന 35 ഓളം പേരെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റിയത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Keywords: Ernakulam, News, Kerala, Rain, Family, Building, Mattancherry, Heavy rain; Mattancherry building in danger condition
Powered by Info News For You

Comments
Post a Comment